ad
Deshabhimani

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

KANNUR CITY POLICE.jpg
വെബ് ഡെസ്ക്

Published on Aug 21, 2026, 08:23 PM | 1 min read

കണ്ണൂര്‍: ക്വട്ടേഷൻ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിചേർക്കപ്പെട്ട അഴീക്കോട് നുച്ചിത്തോട് അര്‍ജുന്‍ ആയങ്കി(29)ക്കെതിരെ കാപ്പ ചുമത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശ കലക്ടര്‍ പി വിഷ്‌ണുരാജ് അംഗീകരിച്ചു. ഏഴുവര്‍ഷത്തിനിടെ ഒന്പത്‌ ക്രമിനല്‍ കേസുകളില്‍ പ്രതിയാണ്‌ അർജുൻ.


നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതി ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാൻ ഇടയുള്ളതിനാലാണ്‌ കാപ്പ നിയമം അനുസരിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കുന്നതിനായി അർജുനെ അറസ്റ്റുചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കാന്‍ സിറ്റി പൊലീസ് കമീഷണറോട്‌ കലക്ടര്‍ നിര്‍ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home