അടിയന്തരാവസ്ഥയുടെ രക്തസാക്ഷി; ഡിവെെഎഫ്ഐ സമ്മേളനത്തിലൂടെ സ്നേഹലത വീണ്ടും അരങ്ങിലെത്തുമ്പോൾ

കലാകാരിയായ സ്നേഹലത റെഡ്ഡി അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തിന്റെ ക്രൂര പീഡനത്തിന് ഇരയായ സംഭവം വീണ്ടും ഡിവെെഎഫ്ഐ എന്ന വിപ്ലവ യുവജന പ്രസ്ഥാനത്തിലൂടെ അരങ്ങിലെത്തിയപ്പോൾ അത് കാണികൾക്ക് ചരിത്രത്തിന്റെ ചോര ചിന്തുന്ന മറ്റൊരേട് കൂടിയാണ് വെളിപ്പെടുത്തി നൽകിയത്. എന്നാൽ ഒരു കൂട്ടം സാമൂഹ്യവിരുദ്ധർ നാടകത്തെ ആക്ഷേപിക്കാനും സമൂഹത്തിന് മുന്നിൽ ഡിവെെഎഫ്ഐയെ മോശമായി ചിത്രീകരിക്കാനും ശ്രമമുണ്ടായി. നാടകത്തിൻ്റെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത് സദാചാര ആക്രമണം നടത്തുന്നതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വ്യക്തമാക്കി.
ആരായിരുന്നു സ്നേഹലത റെഡ്ഡി. എന്തായിരുന്നു അവരുടെ സാമൂഹികപ്രസക്തി. ചരിത്രമറിഞ്ഞിട്ടും കലാസൃഷ്ടികളുടെ മേൽ കുതിരകയറുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഗൂഢാലോചന പ്രചാരണങ്ങളഴിച്ചുവിട്ട ഉടൻ തന്നെ പൊളിയുകായിരുന്നു.തന്റെ ജീവിതം മുഴുവൻ കലയ്ക്കും അവകാശങ്ങൾക്കുമായി സമർപ്പിച്ചൊരു സ്ത്രീ; സ്‌നേഹലതയെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ അടയാളപ്പെടുത്താം.
തത്ത്വാധിഷ്ഠിതമായ തന്റെ നിലപാടുകളിലൂടെയും വിയോജിപ്പുകളിലൂടെയും തലയുയർത്തി നിൽക്കുകയും, എന്നാൽ അതിന്റെ പേരിൽ സ്വന്തം ജീവൻ തന്നെ നൽകേണ്ടി വരികയും ചെയ്ത ധീരവനിതയായിരുന്നു എഴുത്തുകാരിയും ആക്ടിവിസ്റ്റും നിർമ്മാതാവും നടിയുമായ സ്നേഹലതാ റെഡ്ഡി.1932-ൽ ആന്ധ്രാപ്രദേശിലാണ് സ്നേഹലത ജനിച്ചത്. അവരുടെ ആദ്യകാല ജീവിതം സ്വാതന്ത്ര്യസമര പ്രസ്ഥാനത്താൽ സ്വാധീനിക്കപ്പെട്ടതായിരുന്നു.
അടിയന്തരാവസ്ഥയുടെ 50-ാം ആണ്ടിലേക്ക് ഇന്ത്യ കടക്കാനിരിക്കേയാണ് 'മിസ' എന്ന നാടകവും സ്‌നേഹലതാ റെഡ്ഡിയുടെ ജയിൽ നരകജീവിതവും കേരളത്തിൽ ഇങ്ങ് തൃശൂരിൽ ഒരു നാടകവേദിയിൽ പ്രദർശിപ്പിച്ചത്. കലാകാരിയായതിൻ്റെയും ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിച്ചതിൻ്റെയും പേരിൽ സ്നേഹലത റെഡ്ഡി നേരിട്ട കൊടിയ പീഡനത്തിൻ്റെ കഥയാണ് 'മിസ' പറയുന്നത്. അധികാരത്തിൻ്റെയും ചൂഷണത്തിൻ്റെയും രാഷ്ട്രീയം ഇന്നും അവസാനിച്ചിട്ടില്ലെന്ന കൃത്യമായ സന്ദേശമാണ് നാടകം മുന്നോട്ടുവയ്ക്കുന്നത്.
അടിയന്തരാവസ്ഥയ്‌ക്കെതിരെ പരസ്യമായി പ്രതിഷേധിച്ചതിന്, ഭരണകൂടത്തെ ആക്ഷേപിച്ചതിന്, നിർമാതാവും അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ സ്‌നേഹലതാ റെഡ്ഡി അറസ്റ്റുചെയ്യപ്പെട്ട് ജയിലിൽ യാതൊരു പരിഗണനയും ലഭിക്കാതെ വിവസ്ത്രയാക്കപ്പട്ട് അതിക്രൂരമായി മർദ്ദിക്കപ്പെട്ടതിന്റെ ഓർമകൾ കലാകാരിയായ സ്നേഹലത റെഡ്ഡി അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തിന്റെ ക്രൂര പീഡനത്തിന് ഇരയായ സംഭവം വീണ്ടും ഡിവെെഎഫ്ഐ എന്ന വിപ്ലവ യുവജന പ്രസ്ഥാനത്തിലൂടെ അരങ്ങിലെത്തിയപ്പോൾ അത് കാണികൾക്ക് ചരിത്രത്തിന്റെ ചോര ചിന്തുന്ന മറ്റൊരേട് കൂടിയാണ് വെളിപ്പെടുത്തി നൽകിയത്. വീണ്ടെടുക്കലായിരുന്നു കോഴിക്കോട് ‘ചിലങ്ക തിയേറ്ററി’ന്റെ ബാനറിൽ ചിന്നു ചിലങ്ക അവതരിപ്പിച്ച നാടകം '1975 മിസ ദ ലാസ്റ്റ് ബ്രത്ത്.'
എന്താണ് മിസ നാടകം?
1971ൽ പാർലമെൻ്റ് പാസാക്കിയ മെയിൻ്റനൻസ് ഓഫ് ഇൻ്റേണൽ സെക്യൂരിറ്റി ആക്ട് എന്നതിൻ്റെ ചുരുക്കപ്പേരാണ് മിസ (MISA). 1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് രാഷ്ട്രീയ എതിരാളികളെയും മാധ്യമ പ്രവർത്തകരെയും അന്യായമായി തടവിലിടാൻ ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിരുന്നു. ഈ നിയമപ്രകാരം അറസ്റ്റിലായി കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പ്രമുഖ സാമൂഹിക പ്രവർത്തകയും നടിയുമായിരുന്നു സ്നേഹലത റെഡ്ഡി.
ജയിൽ മർദ്ദനവും പീഡനവും ആസ്തമയും നൽകിയ നരകതുല്യമായ ആ ജീവിതം നാൽപ്പത്തിയഞ്ചാം വയസ്സിൽ അണഞ്ഞപ്പോൾ അതിജീവനത്തിന്റെ ആഹ്വാനങ്ങളെ സ്‌നേഹലത ആളിക്കത്തിച്ചത് അക്ഷരങ്ങളിലൂടെയാണ്. സ്‌നേഹലത റെഡ്ഡിയുടെ ജയിൽ ഡയറി പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. യു.ആർ അനന്തമൂർത്തിയുടെ 'സംസ്‌കാര' എന്ന വിഖ്യാതകൃതിയെ ആധാരമാക്കി അതേ പേരിൽ സിനിമയാക്കിയപ്പോൾ സിനിമയുടെ ജീവസ്സായി മാറിയത് സ്‌നേഹലതാ റെഡ്ഡിയായിരുന്നു. അതേ അനന്തമൂർത്തിയാണ് സ്‌നേഹലതയുടെ ജയിൽ ഡയറികൾ കെ.പി ശങ്കരനോട് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ആവശ്യപ്പെടുന്നത്. കെ.പി ശങ്കരൻ വിവർത്തനം ചെയ്ത ജയിൽ ഡയറികൾ ചിന്ത പബ്ലിഷേഴ്‌സിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു.
ജീവിതയാഥാർഥ്യങ്ങളെ വേദിയിൽ അവതരിപ്പിക്കുമ്പോൾ സദാചാരത്തിൻ്റെ കണ്ണിലൂടെ ഡിവൈഎഫ്ഐയെ ആക്രമിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് മറുപടിയായി നാടകം പൊതുസമ്മേളന വേദിയിൽ വീണ്ടും പ്രദർശിപ്പിക്കുമെന്നും ഡിവെെഎഫ്ഐ വ്യക്തമാക്കി










0 comments