ad
Deshabhimani

ആഗോള വിപണികളിലെ എഐയുടെ സ്വാധീനം ചർച്ച ചെയ്ത് 'ഇന്നൊവേഷൻ ടു ഇംപാക്ട്'

innovation-to-impact.jpg
വെബ് ഡെസ്ക്

Published on Aug 21, 2026, 08:53 PM | 1 min read

തിരുവനന്തപുരം: ആഗോളതലത്തിൽ നിർമിതബുദ്ധി (എഐ) സൃഷ്ടിക്കുന്ന മാറ്റങ്ങളും വ്യാവസായിക സാധ്യതകളും ചർച്ച ചെയ്തുകൊണ്ട് 'ഇന്നൊവേഷൻ ടു ഇംപാക്ട്' നേതൃത്വ സംവാദം ടെക്നോപാർക്കിലെ പാർക്ക് സെന്ററിൽ നടന്നു. ഫ്ളൈടെക്സ്റ്റിന്റെ വാർഷിക സംഗമമായ 'ആഹ്വാൻ 26'-ന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സാങ്കേതിക, വാണിജ്യ, അക്കാദമിക് രംഗങ്ങളിലെ പ്രമുഖരും ദുബായ്, ജപ്പാൻ, ജർമനി, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫ്ളൈടെക്സ്റ്റിന്റെ ബിസിനസ് പങ്കാളികളും നേതൃനിരയും പങ്കെടുത്തു.


സൈമൺ- കുച്ചർ ഇന്ത്യ മാനേജിങ് പാർട്ണർ അമിത് കുമാർ അധ്യക്ഷത വഹിച്ച പാനൽ ചർച്ചയിൽ ഒഎൻഡിസി മുൻ സിഇഒ ടി കോശി, അശോക സർവകലാശാല ഡീനും ഐഐടി. ഡൽഹി പ്രൊഫസറുമായ ശന്തനു ചൗധരി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ അഭിക് ചാറ്റർജി, പ്രൊഫൈൽ-ആസ്-എ-സർവീസ് സിഇഒ ഡോ. ടിമോ മാർക്സ്, ഫ്ളൈടെക്സ്റ്റ് വൈസ് പ്രസിഡന്റ് നിലാദ്രി സെൻ എന്നിവർ പങ്കെടുത്തു.


സ്ഥാപനങ്ങളിലും സമൂഹത്തിലും കൃത്രിമബുദ്ധി ചെലുത്തുന്ന സ്വാധീനം, ഏജന്റിക് എഐയുടെ പരിണാമം, അവയുടെ വിലനിർണ്ണയ സംവിധാനങ്ങൾ, ഡാറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home