രാഷ്ട്രീയ പ്രസ്താവനയിൽ സൂര്യകുമാർ യാദവിനെതിരെ ഐസിസി നടപടി

ന്യൂഡൽഹി: ഏഷ്യാ കപ്പ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടയിൽ ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവിനെതിരെ നടപടിയുമായി ഐസിസി. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പരാതിയെ തുടർന്നാണ് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയത്.
പാകിസ്താനെതിരെ വിജയം നേടിയശേഷം ഈ ജയം ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര സൈനികർക്കും പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുമായി സമർപ്പിക്കുന്നുവെന്ന് സൂര്യകുമാർ യാദവ് പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയമായ പ്രസ്താവനയാണെന്ന് ആരോപിച്ചാണ് പാകിസ്ഥാൻ മാനേജ്‌മന്റ് പരാതി നൽകിയത്. സൈനിക ഏറ്റുമുട്ടലിനെ കുറിച്ച് പരാമർശിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് ഐസിസിയുടെ കണ്ടെത്തൽ.









0 comments