print edition സൂര്യകുമാറിന് പിഴ, റൗഫിന് വിലക്ക്

ദുബായ്
ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെയുണ്ടായ വിവാദ സംഭവങ്ങളിൽ നടപടിയുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). പാകിസ്ഥാൻ പേസർ ഹാരിസ് റൗഫിനെ രണ്ട് കളിയിൽ വിലക്കി. ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിന് മത്സരത്തുകയുടെ 30 ശതമാനം പിഴയാണ് ശിക്ഷ.
ഇന്ത്യയുമായുള്ള രണ്ട് മത്സരങ്ങളിലാണ് റൗഫ് അച്ചടക്കം ലംഘിച്ചത്. ഇതോടെ ദക്ഷിണാ-ഫ്രിക്കയുമായുള്ള രണ്ടാം മത്സരത്തിലും പാക്‌പേസർക്ക് കളിക്കാനാകില്ല. അതേസമയം, ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുമ്രയ്‌ക്ക് താക്കീത് കിട്ടി.









0 comments