'പേന താഴെ വയ്ക്കുന്നു' ; 52 വർഷം നീണ്ട കളിയെഴുത്ത് നിർത്തുന്നതായി ഇയാൻ ചാപ്പൽ

photo credit: X
മെൽബൺ : 52 വർഷം നീണ്ട കായിക പത്രപ്രവർത്തക ജീവിതം അവസാനിപ്പിക്കുന്നതായി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഇയാൻ ചാപ്പൽ. ഇഎസ്പിഎൻ ക്രിക്ഇൻഫോയിൽ കഴിഞ്ഞ ദിവസം എഴുതിയ ലേഖനത്തോടെയാണ് കരിയർ അവസാനിപ്പിക്കുന്നതായി 81കാരനായ ചാപ്പൽ വ്യക്തമാക്കിയത്. സെക്കൻഡ് ഇന്നിങ്സിൽ നിന്ന് വിരമിക്കാനുള്ള കൃത്യമായ സമയമാണിതെന്നും ചാപ്പൽ കുറിച്ചു.
പേന താഴെ വയ്ക്കുന്നു, കമ്പ്യൂട്ടൽ പാക്ക് ചെയ്യുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ചതുപോലെയുള്ള വിഷമം തന്നെയാണ് ഇപ്പോഴുമുള്ളത്. 50 വർഷത്തിലധികമായി ഞാൻ എഴുതുന്നുണ്ട്. ഇത് എന്റെ അവസാന കോളമാണ്. ഇതാണ് ശരിയായ സമയമെന്ന് എനിക്കറിയാം- ചാപ്പൽ പറഞ്ഞു. ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനായിരുന്ന ചാപ്പൽ ഓസ്ട്രേലിയയിക്കായി 75 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 5,345 റൺസും നേടി. 1973 മുതലാണ് ചാപ്പൽ കളിയെഴുത്ത് ആരംഭിച്ചത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം എഴുത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിച്ചു. ക്രിക്കറ്റ് മത്സറങ്ങളെപ്പറ്റിയുള്ള ചാപ്പലിന്റെ കോളങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ക്രിക്കറ്റിനെപ്പറ്റി നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.









0 comments