ad
Deshabhimani

ശ്രീശാന്തിന്റെ ആ പരിക്കിൽ സംശയം?; രാജസ്ഥാൻ റോയൽസിനു തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്

Sreesanth

Rajasthan Royalsface/book.com/photo

വെബ് ഡെസ്ക്

Published on Oct 14, 2025, 04:02 PM | 1 min read

ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ് കളിക്കാരനായിരിക്കെ മലയാളി താരം എസ് ശ്രീശാന്തിന് പരിക്കേറ്റതിൽ 82.80 ലക്ഷം രൂപ ഇൻഷുറൻസ് നൽകാനുള്ള ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു.


2012 ഐപിഎൽ സീസണിൽ ശ്രീശാന്ത് പുറത്തായതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് 82 ലക്ഷം രൂപ ക്ലെയിം ചെയ്തിരുന്നു. താരത്തിന് നേരത്തെ പരിക്കുണ്ടെന്ന് പറഞ്ഞ് കമ്പനി ക്ലെയിം തള്ളുകയും ചെയ്തു. പിന്നാലെ വാദങ്ങൾക്കൊടുവിൽ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ രാജസ്ഥാന് അനുകൂലമായി വിധിച്ച ഉത്തരവാണ് സുപ്രീം കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തത്.


കേസിൽ അന്തിമ വിധിയുണ്ടാകുന്നതുവരെ ഉത്തരവ് നടപ്പാക്കരുതെന്നും ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഇൻഷുറൻസ് കാലാവധിയിൽ ശ്രീശാന്തിനു കാൽമുട്ടിനുണ്ടായ പരിക്കാണ് അദ്ദേഹം കളിക്കാതിരിക്കാൻ കാരണമെന്ന് രാജസ്ഥാൻ റോയൽസിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചപ്പോൾ ശ്രീശാന്ത് ഒരു ദിവസം പോലും കളിച്ചിട്ടില്ലല്ലോ എന്ന് കോടതി ചോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home