ബ്രൂക് ഒന്നാമത്


Sports Desk
Published on Jul 10, 2025, 12:09 AM | 1 min read
ദുബായ്
സഹതാരം ജോ റൂട്ടിനെ മറികടന്ന് ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്. ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് കളിയിലെ മികച്ച പ്രകടനമാണ് ബ്രൂകിന് തുണയായത്. ഇന്ത്യൻ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ 15 പടികയറി ആറാമതെത്തി. റൂട്ട് രണ്ടാമതും ന്യൂസിലൻഡിന്റെ കെയ്‌ൻ വില്യംസൺ മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളാണ് നാലാമതുള്ളത്.









0 comments