ad
Deshabhimani

ഹാർദിക് പാണ്ഡ്യ റായ്പൂരിലേക്ക്; ആർസിബിക്കെതിരായ മത്സരത്തിൽ കളിക്കുമോ?

hardik

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 07, 2026, 07:45 PM | 1 min read

മുംബൈ: മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ ടീമിനൊപ്പം ചേരാനായി ഇന്ന് രാത്രി റായ്പൂരിലേക്ക് തിരിക്കും. ഞായറാഴ്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടക്കുന്ന നിർണ്ണായക മത്സരത്തിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.


പുറംവേദനയെ തുടർന്ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ കഴിഞ്ഞ മത്സരം ഹാർദിക്കിന് നഷ്ടമായിരുന്നു. നിലവിൽ താരം പരിക്കിൽ നിന്ന് മോചിതനായി വരികയാണെന്നാണ് മുംബൈ ക്യാമ്പിൽ നിന്നുള്ള വിവരം.


റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിശീലന സെഷനിൽ ഹാർദിക് പങ്കെടുക്കും. ടീം ഫിസിയോ നിതിൻ പട്ടേലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വെള്ളിയാഴ്ച ഹാർദിക്കിന്റെ കായികക്ഷമത പരിശോധിക്കും.


ഇതിന് ശേഷമേ ആർസിബിക്കെതിരെ താരം കളിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. സീസണിലെ ടീമിന്റെ മോശം പ്രകടനത്തിൽ മാനേജ്‌മെന്റിന് അതൃപ്തിയുണ്ടെങ്കിലും, സീസണിനിടയിൽ നായകസ്ഥാനത്തോ മറ്റ് പ്രധാന മേഖലകളിലോ മാറ്റങ്ങൾ വരുത്തില്ലെന്ന് ക്ലബ്ബ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.


അടുത്തിടെ പെൺകുഞ്ഞിന് ജന്മം നൽകിയ ഭാര്യയ്‌ക്കൊപ്പം കഴിയുന്ന സൂര്യകുമാർ യാദവ് റായ്പൂരിലെത്തുമോ എന്ന കാര്യത്തിലും ഉറപ്പായിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ ഹാർദിക്കിന്റെ അഭാവത്തിൽ ടീമിനെ നയിച്ചത് സൂര്യകുമാറായിരുന്നു.


മാനസികമായി കളിക്കാൻ സജ്ജനാണെങ്കിൽ മാത്രം ടീമിനൊപ്പം ചേർന്നാൽ മതിയെന്നാണ് മാനേജ്‌മെന്റ് താരത്തെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സൂര്യകുമാറിന്റേത് മാത്രമായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home