ad
Deshabhimani

ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾ സഞ്ചരിച്ച ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

GT

ഗുജറാത്ത് താരങ്ങൾ സഞ്ചരിച്ച ബസിന് തീപിടിച്ചപ്പോൾ(ഇടത്) ഗുജറാത്ത് ടീം (വലത്) |Photo: BCCI

വെബ് ഡെസ്ക്

Published on Jun 01, 2026, 10:30 AM | 1 min read

അഹമ്മദാബാദ് : ഐപിഎൽ ഫൈനൽ മത്സരത്തിന് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് താരങ്ങൾ സഞ്ചരിച്ച ബസിന് തീപിടിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്നും മത്സര ശേഷം കളിക്കാരുമായി ഹോട്ടലിലേക്ക് മടങ്ങുന്നതിനിടയിലാണ് സംഭവം. ബസിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.


ബസിനുള്ളിൽ പുക ഉയർന്ന ഉടൻ തന്നെ താരങ്ങളെ മുഴുവൻ സുരക്ഷിതമായി പുറത്തിറക്കാൻ സാധിച്ചതിനാൽ വൻ വൻ ദുരന്തം ഒഴിവായി. അപകടത്തെ തുടർന്ന് കളിക്കാർക്ക് ഒരു മണിക്കൂറോളം വഴിയരികിൽ കാത്തുനിൽക്കേണ്ടി വന്നു. ഇന്നലെ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ട ഗുജറാത്ത് ടൈറ്റൻസിന്, തൊട്ടുപിന്നാലെയുണ്ടായ ഈ അപകടം വലിയ ആഘാതമായി.


മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസിനെ 155 റൺസിൽ എറിഞ്ഞൊതുക്കിയാണ് ആർസിബി കിരീടം നേടിയത്. വിരാട് കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിങ് മികവിൽ 18 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ആർസിബി വിജയിച്ചു.


42 പന്തിൽ നിന്ന് പുറത്താകാതെ 75 റൺസെടുത്ത കോഹ്‌ലി ഇതോടെ ഐപിഎല്ലിന്റെ തുടർച്ചയായ നാല് സീസണുകളിൽ 600ന് മുകളിൽ സ്‌കോർ ചെയ്യുന്ന ആദ്യത്തെ കളിക്കാരനെന്ന റെക്കോഡും സ്വന്തമാക്കി. ഈ വിജയത്തോടെ തുടർച്ചയായി രണ്ട് സീസണുകളിൽ ഐപിഎൽ ജേതാക്കളാകുന്ന മൂന്നാമത്തെ ടീമെന്ന ബഹുമതിയും ആർസിബി സ്വന്തം പേരിലാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home