ad
Deshabhimani

കേരളത്തിനെതിരെ ഗുജറാത്തിന് 16 റൺസിൻ്റെ ലീഡ്

cricket
വെബ് ഡെസ്ക്

Published on Oct 18, 2025, 06:29 PM | 1 min read

സൂറത്ത്: അണ്ടർ 23 താരങ്ങൾക്കായുള്ള സി കെ നായിഡു ട്രോഫിയിൽ കേരളം പരുങ്ങലിൽ. ഒന്നാം ഇന്നിങ്സിൽ ​ഗുജറാത്ത് 16 റൺസിന്റെ ലീഡ് നേടി. ആദ്യ ഇന്നിങ്സിൽ കേരളം ഉയർത്തിയ 270 റൺസ് ലക്ഷ്യത്തിനെതിരെ ബാറ്റേന്തിയ ​ഗുജറാത്ത് 286 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം മൂന്ന് വിക്കറ്റിന് 64 റൺസെന്ന നിലയിലാണ്. ഒമർ അബൂബക്കർ (2), വരുൺ നായനാർ (21), രോഹൻ നായർ (11) എന്നിവരുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 25 റൺസോടെ എ കെ ആകർഷും മൂന്ന് റൺസോടെ കാമിൽ അബൂബക്കറുമാണ് ക്രീസിൽ.


മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 134 റൺസെന്ന നിലയിൽ കളി തുടങ്ങിയ ഗുജറാത്തിന് കൃഷ് അമിത് ഗുപ്തയുടെയും രുദ്ര പ്രിതേഷ് പട്ടേലിൻ്റെയും ഇന്നിങ്സുകളാണ് കരുത്ത് പകർന്നത്. ഇരുവരും ചേർന്നുള്ള 67 റൺസിൻ്റെ കൂട്ടുകെട്ടാണ് ടീമിനെ ലീഡ് നേടിക്കൊടുത്തത്. 75 റൺസെടുത്ത കൃഷ് അമിത് ഗുപ്തയെ വിജയ് വിശ്വനാഥാണ് പുറത്താക്കിയത്. കേരളത്തിന് വേണ്ടി അഭിജിത് പ്രവീൺ മൂന്നും പവൻ രാജ്, വിജയ് വിശ്വനാഥ്, കൈലാസ് ബി നായർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home