print edition കോൺഗ്രസ് എസ്– എൻസിപി എസ് ലയനസമ്മേളനം തുടങ്ങി

കോൺഗ്രസ് എസ് – എൻസിപി എസ് ലയനസമ്മേളനത്തിന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തുന്നു
കൊച്ചി : കോൺഗ്രസ് എസ്–എൻസിപി എസ് ലയനസമ്മേളനത്തിന് തുടക്കംകുറിച്ച് എറണാകുളം രാജേന്ദ്ര മൈതാനത്ത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി പതാക ഉയർത്തി. പാർലമെന്ററി ബോർഡ് ചെയർമാൻ എ കെ ശശീന്ദ്രൻ, ഉന്നതാധികാര സമിതി ചെയർമാൻ തോമസ് കെ തോമസ്, പി കെ രാജൻ, മനോജ് കുമാർ, പി ജെ കുഞ്ഞുമോൻ, ഉഴമലക്കൽ വേണുഗോപാൽ, ടി പി അബ്ദുൽ അസീസ്, ഐ ശിഹാബുദ്ദീൻ, റസാഖ് മൗലവി, സി ആർ വത്സൻ, അനിൽ കാഞ്ഞിലി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഉന്നതാധികാരസമിതി യോഗം ചേർന്നു. ശനി വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി എസ് എൽ ശർമ മുഖ്യപ്രഭാഷണം നടത്തും.









0 comments