Deshabhimani

മൂത്തകുന്നം കവലയിലെ എക്സിറ്റും എൻട്രിയും

ദേശീയപാത അധികൃതർ സ്ഥലം 
സന്ദർശിച്ചു

N H 66

ദേശീയപാത പ്രോജക്റ്റ് ഡയറക്ടർ പി പ്രദീപിന്റെ 
നേതൃത്വത്തിലുള്ള സംഘം മൂത്തകുന്നം കവല സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Oct 24, 2026, 01:43 AM | 1 min read

പറവൂർ


മൂത്തകുന്നം കവലയിൽ എക്സിറ്റും എൻട്രിയും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത കരാര്‍ കമ്പനി അധികൃതര്‍ വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചു. ദേശീയപാത 66 ജില്ലയില്‍ പ്രവേശിക്കുന്ന ഗതാഗതബാഹുല്യം ഏറെയുള്ള പ്രദേശമാണ് മൂത്തകുന്നം.


ഇതുസംബന്ധിച്ച് വിശദമായ ഡ്രോയിങ് 10 ദിവസത്തിനകം നല്‍കുമെന്ന് അധികൃതര്‍ ജനകീയസമിതിക്ക് ഉറപ്പുനല്‍കി. മൂത്തകുന്നം കവലയിൽ എക്സിറ്റും എൻട്രിയും വേണമെന്ന ആവശ്യമുയർത്തി വടക്കേക്കര പഞ്ചായത്തിന്റെ നേതൃത്വത്തിലും വലിയ ഇടപെടൽ നടന്നിരുന്നു. ഇവിടെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരനിർദേശങ്ങളും അധികൃതർക്കുമുന്നിൽ വിശദീകരിച്ചു.


മൂത്തകുന്നം കവലയില്‍നിന്ന് മാല്യങ്കരയിലേക്കുള്ള സംസ്ഥാനപാതയുടെ ഇരുവശങ്ങളില്‍ ഡ്രെയിനേജ് താല്‍ക്കാലികമായി പൊളിച്ചുമാറ്റുമെന്നും എന്‍എച്ച് പ്രോജക്ട് ഡയറക്ടര്‍ പി പ്രദീപും എൻജിനീയർ രാജ്-കുമാറും ഉറപ്പുനല്‍കി. ജനകീയസമിതി കണ്‍വീനര്‍ ഷജിത് മനോഹര്‍, രക്ഷാധികാരി ഫാ. ബെന്നി വാഴക്കൂട്ടത്തില്‍, സി എസ് രാജേഷ്, അനീഷ് ധര്‍മരാജന്‍ എന്നിവരും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home