Deshabhimani

വീട്ടമ്മ വാഹനമിടിച്ച് മരിച്ച കേസിൽ 
ഡ്രൈവർ പിടിയിൽ

വീട്ടമ്മ വാഹനമിടിച്ച് മരിച്ച കേസിൽ 
ഡ്രൈവർ പിടിയിൽ
വെബ് ഡെസ്ക്

Published on Oct 24, 2026, 02:30 AM | 1 min read

പഴയങ്ങാടി അടുത്തിലയിൽ പ്രഭാത സവാരിക്കിടെ വീട്ടമ്മ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഇടിച്ച വാഹനവും ഡ്രൈവറും പിടിയിൽ. വാഹനം ഓടിച്ച മലപ്പുറം വാളക്കുളം കോഴിച്ചെന സ്വദേശിയായ ഡ്രൈവർ കെ പ്രവീണാ (35)ണ് പിടിയിലായത്. പഴയങ്ങാടി അടുത്തില സ്വദേശിനിയായ പി കെ സുലോചനയാണ് വ്യാഴാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ മരിച്ചത്‌. സുലോചനയെ ഇടിച്ചുതെറിപ്പിച്ച്‌ നിർത്താതെ പോയ ലോറിയും പിടിച്ചെടുത്തു. ​ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സുലോചനയെ പിന്നിൽനിന്നും വന്ന ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഡ്രൈവർ വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചുപോയി. പുലർച്ചെ ഇരുട്ടുള്ള സമയമായിരുന്നതിനാൽ അപകടം ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല. പരിയാരം സിഐ പി കെ വിനോദിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ വി മനോജൻ, എസ് എൻ സതീശൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, രഞ്ജിത്ത് എന്നിവർ അടങ്ങുന്ന പൊലീസ് സംഘമാണ് കേസ് അന്വേഷണം നടത്തിയത്. അപകടം നടന്ന സ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും മുപ്പതിലധികം സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചതിലാണ് അപകടമുണ്ടാക്കിയത് ലോറിയാണെന്ന് വ്യക്തമായത്. ​ അന്വേഷണത്തിനൊടുവിൽ കണ്ണൂരിൽവച്ചുതന്നെ വാഹനം കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. വാഹനം ഓടിച്ച മലപ്പുറം സ്വദേശിയായ ഡ്രൈവർ പ്രവീണിനെ അറസ്‌റ്റുചെയ്‌തു. മലപ്പുറത്തുനിന്നും പയ്യന്നൂർ ഭാഗത്തേക്ക് ചെങ്കല്ല് കയറ്റാനായി വന്നതായിരുന്നു വാഹനം. അപകടമുണ്ടാക്കി നിർത്താതെ പോയ ശേഷം ചെങ്കല്ല് നിറച്ച് തിരികെ മലപ്പുറത്തേക്ക് മടങ്ങുന്നതിനിടെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home