Deshabhimani

പുതിയ വീടിന്‌ കല്ലിട്ടു സദനെയും കുടുംബത്തെയും ചേർത്തുപിടിച്ച്‌ നാട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2026, 03:00 AM | 1 min read

പടുപ്പ് വാസയോഗ്യമല്ലാത്തിടമാണെന്നറിയാതെ ഗർത്തമുള്ളിടത്ത്‌ വീട് നിർമിച്ചതിന്റെ ദുരിതത്തിലായിരുന്ന ഒറ്റമാവുങ്കാലിലെ കെ സദനെയും കുടുംബത്തെയും നാട്‌ ചേർത്തുപിടിച്ചു. സിപിഐഎം പടുപ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുതിയ സ്ഥലത്ത്‌ വീടിന്‌ കല്ലിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സാബു അബ്രഹാം കല്ലിടൽ നിർവഹിച്ചു. സിപിഐ എം ബേഡകം ഏരിയ സെക്രട്ടറി സി രാമചന്ദ്രൻ അധ്യക്ഷനായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി ബാലൻ, ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരം സമിതി അംഗം രാജേഷ് ബാബു, ഷമീർ കുമ്പക്കോട്, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ശോഭനകുമാരി, വൈസ് പ്രസിഡന്റ്‌ ടി കെ മനോജ്‌, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ പത്മാവതി, ജില്ലാ കമ്മിറ്റി അംഗം ഓമന രാമചന്ദ്രൻ, എം അനന്തൻ, കെ പി രാമചന്ദ്രൻ, കെ എൻ രാജൻ, ഇ രാഘവൻ, ഗോപി വെള്ളാല, സുധീഷ് എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ മധു ആനക്കല്ല് സ്വാഗതവും രാജു ചാടകം നന്ദിയുംപറഞ്ഞു. പുതുതായി നിർമിച്ച വീടിന്റെ പണി പൂർത്തിയായി ഗൃഹപ്രവേശനം നടത്താൻ തീരുമാനിച്ച സമയത്താണ് വീട് നിൽക്കുന്നയിടത്ത്‌ ഭൂമിയുടെ അടിവശത്ത് ഗർത്തമുള്ളതായി ശ്രദ്ധയിൽപ്പെട്ടത്. ടൈൽസ് ജോലിക്കാരനായ സദൻ മൂന്നുവർഷം മുമ്പായിരുന്നു വീട്‌ നിർമാണം തുടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home