Deshabhimani

ബാലസംഘം 
സംസ്ഥാന സമ്മേളനം: 
ലോഗോ പ്രകാശിപ്പിച്ചു

ബാലസംഘം 
സംസ്ഥാന സമ്മേളനം: 
ലോഗോ പ്രകാശിപ്പിച്ചു
വെബ് ഡെസ്ക്

Published on Oct 24, 2026, 03:00 AM | 1 min read

ബാലസംഘം 
സംസ്ഥാന സമ്മേളനം: 
ലോഗോ പ്രകാശിപ്പിച്ചു നീലേശ്വരം നവംബർ 27, 28, 29 തീയതികളിൽ നീലേശ്വരം പാലായിയിൽ നടക്കുന്ന ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ലോഞ്ച്‌ ചെയ്‌തു. സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ വീഡിയോ മാതൃകയിലാണ് ലോഗോ ലോഞ്ച്‌ ചെയ്‌തത്‌. എട്ടാം സംസ്ഥാന സമ്മേളനത്തെ സൂചിപ്പിച്ച്‌ വിവിധ മേഖലകളിലെ പ്രമുഖരായ വി ശിവൻകുട്ടി, എ എ റഹീം എംപി, വിനയ് ഫോർട്ട്, പി വി ഷാജി കുമാർ, സി കെ വിനീത്, എം വി നികേഷ് കുമാർ, വൈറൽ ബാലസംഘം കൂട്ടുകാർ എന്നിവർ ചേർന്നാണ് ലോഞ്ച്‌ ചെയ്‌തത്‌. ബാലസംഘം തൃക്കരിപ്പൂർ ഏരിയയിലെ വേങ്ങാപ്പാറ സെൻട്രൽ യൂണിറ്റ് കൺവീനർ അശ്വിൻ കൊടക്കാടാണ് ലോഗോ രൂപകൽപ്പന ചെയ്തത്. സംസ്ഥാന സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ്‌ ശനി വൈകിട്ട്‌ ആറിന്‌ പാലായിയിൽ പി ജയരാജൻ ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home