Deshabhimani

മടിക്കൈ മേക്കാട്ട് സ്കൂളിൽ 
ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

മടിക്കൈ മേക്കാട്ട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ്‌ വി പ്രകാശൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 24, 2026, 03:00 AM | 1 min read

മടിക്കൈ മടിക്കൈ മേക്കാട്ട് ഗവ. വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. പ്രധാനാധ്യാപിക എം കെ അസ്മാബി, സ്കൂൾ ലീഡർ മിഥുന എസ് ബൈജു എന്നിവർക്ക് പത്രം നൽകി പഞ്ചായത്ത് പ്രസിഡന്റ്‌ വി പ്രകാശൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പത്രം നൽകുന്നത്. പിടിഎ പ്രസിഡന്റ്‌ പി സുകുമാരൻ അധ്യക്ഷനായി. സ്ഥിരംസമിതി ചെയർപേഴ്സൺ പി വി പത്മിനി, സ്കൂൾ വികസന സമിതി ചെയർപേഴ്‌സൺ പി ബേബി, കെ പ്രഭാകരൻ, ബി ബാലൻ, സി സുരേശൻ, സുരേഷ് മടിക്കൈ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം കെ അസ്മാബി സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home