ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകോത്സവം തുടങ്ങി

കാഞ്ഞങ്ങാട് ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം കൊവ്വൽ പള്ളിയിൽ എം വി ചെറിയന്പു, എച്ച് കെ ദാമോദരൻ നഗറിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ ഉദ്ഘാടനംചെയ്തു. മൂന്നുനാൾ നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിനാണ് തുടക്കമായത്. സംസ്ഥാനത്തെ 100ലധികം പ്രസാധകർ പങ്കെടുക്കുന്നു. നഗരസഭ ചെയർമാൻ വി വി രമേശൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം മുഖ്യാതിഥിയായി. ‘ഫാസിസത്തിനെതിരെ അക്ഷരപ്രതിരോധം’ വിഷയത്തിൽ കരിവെള്ളൂർ മുരളി പ്രഭാഷണം നടത്തി. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി വി കെ പനയാൽ ആമുഖഭാഷണം നടത്തി. വായന കളരിയുടെ ഭാഗമായി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൈയെഴുത്ത് മാസികകൾ തയാറാക്കിയ ജില്ലയിലെ 10 ഗ്രന്ഥശാലകൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി ദിലീപ്കുമാർ ഉപഹാരം സമ്മാനിച്ചു. ‘സുറാബിന്റെ വീട്ടിൽ കയറിയ മഴ’, രാജൻ കൊടക്കാടിന്റെ ‘ജീവന്റെ വിലയുള്ള കളികൾ’ പുസ്‌തകങ്ങൾ കവി ദിവാകരൻ വിഷ്ണുമംഗലം പ്രകാശിപ്പിച്ചു. എ കെ ശശിധരൻ ഏറ്റുവാങ്ങി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി പ്രഭാകരൻ, ഫൗസിയ ഷെരീഫ്, മഹമൂദ് മുറിയനാവി, അഡ്വ. പി അപ്പുക്കുട്ടൻ, രവീന്ദ്രൻ കൊടക്കാട്, കെ ദാസപ്പഷെട്ടി, എ കരുണാകരൻ, ജോസ് സെബാസ്റ്റ്യൻ, ടി രാജൻ എന്നിവർ സംസാരിച്ചു. പുസ്‌തകോത്സവത്തിൽ ശനി പകൽ 10.30ന് ലൈബ്രറി പ്രവർത്തക സംഗമം, ചെറിയന്പു മാസ്‌റ്റർ അനുസ്‌മരണ സമ്മേളനം എന്നിവ മനയത്ത് ചന്ദ്രൻ ഉദ്‌ഘാടനംചെയ്യും. തുടർന്ന് സെമിനാർ. വൈകിട്ട് എസ് ജാനകി അനുസ്‌മരണം, കുട്ടികളുടെ കലാപരിപാടികൾ.








0 comments