ചിന്ത പബ്ലിഷേഴ്സ് ദേശാഭിമാനി സ്‌റ്റാൾ മേളയിലെ ശ്രദ്ധാകേന്ദ്രം

കാഞ്ഞങ്ങാട് ജില്ലാ ലൈബ്രറി കൗൺസിൽ പുസ്‌തകാേത്സവത്തിൽ വിവിധ വിഷയങ്ങളിലുള്ള നിരവധി പുസ്‌തകങ്ങളുമായി ദേശാഭിമാനി ബുക്ക് സ്‌റ്റാൾ. നോവൽ, ബാലസാഹിത്യം, കഥകൾ, രാഷ്ട്രീയം, സിനിമ, നാടകം, പഠനങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിലായി പുതിയ പുസ്‌തകങ്ങൾ ഉൾപ്പെടെ മേളയിലുണ്ട്. ഇ എം എസിന്റെ മാർക്സിസവും മലയാള സാഹിത്യവും, -നമ്മുടെ ഭാഷ, പി ജയരാജന്റെ സനാതനികളുടെ ഹിന്ദുത്വവഴികൾ, മോടിയുള്ള മദ്യക്കുപ്പി - (വി എസ് അജിത്ത്), ജപിച്ചൂതിയ വെള്ളം -(സന്തോഷ് ഏച്ചിക്കാനം), സാധാരണ വേഷങ്ങൾ -(അംബികാസുധൻ മാങ്ങാട്) സുഖം (പി വി ഷാജികുമാർ), കീരി - (വിനോദ് കൃഷ്ണ) പാതാളക്കരണ്ടി - (സിജാറാണി ആർ. എസ്), പിറവി - (ബാനു മുഷ്ത്താഖ്) മനോയാനം -(എൽ ആർ മധുജൻ), വിശുദ്ധയുദ്ധം -(സി അനൂപ്) എന്നീ പുസ്തകങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്.








0 comments