അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരം നാളെ സയൻസ് പാർലമെന്റ് രജിസ്‌ട്രേഷൻ ഇന്നുകൂടി

അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരം നാളെ കണ്ണൂർ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 15–ാം സീസൺ ജില്ലാ മത്സരം 25ന് പെരളശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. ക്വിസ് ഫെസ്റ്റിവൽ, ശാസ്‌ത്ര പാർലമെന്റ്, പ്രസംഗമത്സരം എന്നിവ ഉൾപ്പെടുന്നതാണ് ടാലന്റ് ഫെസ്റ്റ്. രാവിലെ പത്തിന് കലക്ടർ പി വിഷ്‌ണുരാജ് ഉദ്‌ഘാടനം ചെയ്യും. കെ കെ രാഗേഷ് മുഖ്യാതിഥിയാകും. ഉപജില്ലാ ടാലന്റ് ഫെസ്റ്റിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുക. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കുള്ള ശാസ്‌ത്രപാർലമെന്റിൽ ഐഎസ്‌ആർഒയിലെ മുൻ ശാസ്‌ത്രജ്ഞൻ വി പി ബാലഗംഗാധരനും വിവര സാങ്കേതികവിദ്യ വിദഗ്‌ധൻ വിനീത് കൊലാരത്തും വിഷയം അവതരിപ്പിക്കും. ശാസ്‌ത്ര പാർലമെന്റിൽ ശനിയാഴ്‌ചകൂടി രജിസ്‌റ്റർ ചെയ്യാം. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പ്രസംഗമത്സരവുമുണ്ട്. ജില്ലാ ടാലന്റ് ഫെസ്‌റ്റിൽ ക്വിസ് ഒന്നാം സ്ഥാനത്തിന് 10,000 രൂപയും രണ്ടാംസ്ഥാനത്തിന് 5,000 രൂപയുമാണ് സമ്മാനം. പ്രസംഗത്തിന് 5000, 3000 രൂപ വീതമാണ് ഒന്നും രണ്ടും സമ്മാനം. നവംബർ 15നാണ് മെഗാ ഫൈ-നൽ.









0 comments