എറണാകുളം ഗവ. ഗേൾസ് എച്ച്‌എസിൽ
അക്ഷരമുറ്റത്ത് ഒരുക്കങ്ങളായി; ജില്ലാ മത്സരം നാളെ

കൊച്ചി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 15– -ാം സീസൺ ജില്ലാ മത്സരത്തിന് ഒരുക്കങ്ങളായി. ഞായർ രാവിലെ 10ന് എറണാകുളം ഗവ. ഗേൾസ് എച്ച്‌എസിൽ കഥാകൃത്ത് ഫ്രാൻസിസ് നൊറോണ ടാലന്റ് ഫെസ്‌റ്റ് ഉദ്‌ഘാടനം ചെയ്യും. നടി അൻസിബ ഹസൻ മുഖ്യാതിഥിയാകും. സംഘാടകസമിതി ചെയർമാൻ എസ് സതീഷ് അധ്യക്ഷനാകും. 14 ഉപജില്ലകളിൽ നടന്ന മത്സരത്തിലെ വിജയികളാണ് സംസ്ഥാനതല മെഗാ ഫൈനലിലേക്ക് അവസരം തേടി ജില്ലാ മത്സരത്തിൽ മാറ്റുരയ്‌ക്കുക.
ഉപജില്ലാ മത്സരത്തിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ 112 പ്രതിഭകൾ ജില്ലയിലെ വാശിയേറിയ മത്സരത്തിൽ പങ്കെടുക്കും. ശാസ്ത്ര പാർലമെന്റ്, പ്രസംഗമത്സരം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.
രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. ക്വിസ് മത്സരത്തിലെ ഒന്നാംസ്ഥാനത്തിന് 10,000 രൂപയും രണ്ടാംസ്ഥാനത്തിന് 5,000 രൂപയുമാണ് സമ്മാനം. എച്ച്‌എസ്, എച്ച്‌എസ്‌എസ് വിഭാഗക്കാർക്കായുള്ള പ്രസംഗമത്സരത്തിന് 5000, 3000 രൂപവീതമാണ് ഒന്നും രണ്ടും സമ്മാനം.
ശാസ്‌ത്ര പാർലമെന്റിൽ കുസാറ്റ് കംപ്യൂട്ടർ സയൻസ് വിഭാഗത്തിലെ പ്രൊഫസർ ഡോ. ജി സന്തോഷ്‌കുമാർ ‘നിർമിത ബുദ്ധി സാധ്യതകളും ആശങ്കകളും’ വിഷയത്തിൽ വിദ്യാർഥികളുമായി സംവദിക്കും. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പങ്കെടുക്കാം.









0 comments