Deshabhimani

സംസ്ഥാന സ്‌കൂൾ കായികമേള

സ്വർണക്കപ്പ് പ്രയാണത്തിന് ഊഷ്മള സ്വീകരണം

state-school-sports-meet

സംസ്ഥാന കായികമേളയുടെ സ്വർണക്കപ്പ് പ്രയാണത്തിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണന്റെ 
നേതൃത്വത്തിൽ അങ്കമാലി ഹോളി ഫാമിലി ഹൈസ്‌കൂളിൽ സ്വീകരണം നൽകുന്നു

വെബ് ഡെസ്ക്

Published on Oct 24, 2026, 02:26 AM | 1 min read

അങ്കമാലി


തിരുവനന്തപുരത്തുനിന്ന്‌ ആരംഭിച്ച സംസ്ഥാന സ്കൂൾ കായികമേളയുടെ സ്വർണക്കപ്പ് പ്രയാണത്തിന് അങ്കമാലിയിൽ ഊഷ്മളസ്വീകരണം നൽകി. കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ വിജയികൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പുമായുള്ള യാത്രയ്‌ക്ക്‌ എറണാകുളം ജില്ലയിലെ സ്വീകരണമാണ്‌ അങ്കമാലിയിൽ നൽകിയത്‌. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാധാകൃഷ്ണൻ സ്വർണക്കപ്പിൽ പൂമാലയിട്ട് വരവേറ്റു. കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ജേഴ്സി വിതരണം ചെയ്തു.


അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ നടന്ന പരിപാടി കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ അധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ വിൽസൺ മുണ്ടാടൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കൊച്ചുത്രേസ്യ തങ്കച്ചൻ, വിനിത ദിലീപ്, ലെക്സി ജോയ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home