സ്‌മരണകളിരന്പി രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചന

ആലപ്പുഴ
ഐതിഹാസികമായ പുന്നപ്ര -വയലാർ സമരത്തിൽ വീരമൃത്യു വരിച്ച രണധീരൻമാർക്ക് നാടിന്റെ രക്താഭിവാദ്യം. രണധീരർ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷിമണ്ഡപത്തിൽ ആയിരങ്ങൾ പുഷ്‌പാർച്ചന നടത്തി. പുന്നപ്ര-– വയലാർ വാരാചരണകമ്മിറ്റികളുടെ നേതൃത്വത്തിൽ വാർഡുകളിൽ നിന്നെത്തിയ പ്രകടനങ്ങൾ തിരുവമ്പാടി ജങ്ഷന് സമീപം കേന്ദ്രീകരിച്ചാണ് ആയിരങ്ങൾ അണിചേർന്ന അനുസ്‌മരണപ്രകടനം ആരംഭിച്ചത്. വാദ്യമേളങ്ങളുടെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെ പ്രകടനം വലിയ ചുടുകട്ടിൽ എത്തി രണസ്‌മാരകങ്ങളിൽ പുഷ്പാർച്ചന നടത്തി. ഇരു കമ്യൂണിസ്റ്റ് പാർടികളുടെയും നേതാക്കൾ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് ചേർന്ന അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ജയരാജൻ ഉദ്‌ഘാടനം ചെയ്തു. വാരാചരണകമ്മിറ്റി പ്രസിഡന്റ് പി പി ചിത്തരഞ്ജൻ അധ്യക്ഷനായി. സിപിഐ ദേശീയ കൗൺസിൽ അംഗം ടി ജെ ആഞ്ചലോസ് സംസാരിച്ചു. വാരാചരണകമ്മിറ്റി സെകട്ടറി ആർ സുരേഷ് സ്വാഗതം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്‌മോൻ , ജില്ലാ സെകട്ടറി എസ് സോളമൻ, സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ എ എം ആരിഫ്, കെ ആർ ഭഗീരഥൻ, സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം പി വി സത്യനേശൻ, ഡി ലക്ഷ്മണൻ, അജയസുധീന്ദ്രൻ , വി ജി മോഹനൻ, പി എസ് എം ഹുസൈൻ, വി ബി അശോകൻ, സൗമ്യരാജ്, സിന്ധു അജി തുടങ്ങിയവർ പങ്കെടുത്തു. അലോഷിയുടെ വിപ്ലവഗാനമേളയും നടന്നു.









0 comments