Deshabhimani

റാലികളിൽ ആയിരങ്ങൾ

സമരഭൂമിയിൽ ധീരസ്‌മരണ

പുന്നപ്ര സമര ഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നവർ
വെബ് ഡെസ്ക്

Published on Oct 24, 2026, 01:42 AM | 2 min read

അമ്പലപ്പുഴ

പിറന്ന മണ്ണിൽ മനുഷ്യനായി ജീവിക്കാനുള്ള പോരാട്ടത്തിൽ വീരമൃത്യുവരിച്ച ധീരദേശാഭിമാനികളുടെ ചുടുനിണം വീണ് ചുവന്ന പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്ക്‌ ആയിരങ്ങൾ. പുന്നപ്ര തെക്ക്, വടക്ക് ലോക്കൽ സംഘാടകസമിതികളുടെ നേതൃത്വത്തിൽ സാഗര ആശുപത്രിക്ക് സമീപത്ത് സംഘടിച്ച്‌ കുതിരപ്പന്തി റോഡ് വഴിയും പുന്നപ്ര സെന്റർ, പുന്നപ്ര കിഴക്ക് സംഘാടകസമിതികൾ പഴയ നടക്കാവ് റോഡ് വഴി കപ്പക്കടയിലെത്തിയും പുന്നപ്ര ലോക്കൽ സംഘാടകസമിതി തീരദേശ റോഡ് വഴിയും പുഷ്‌പാർച്ചന റാലികളെത്തി. പകൽ 11നായിരുന്നു പുഷ്‌പാർച്ചന. ​സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ എംഎൽഎ, ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജി ഹരിശങ്കർ, എം സത്യപാലൻ, എച്ച് സലാം, എ എം ആരിഫ്, വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ ഇ കെ ജയൻ, സെക്രട്ടറി സി ഷാംജി, വി എസിന്റെ മകൻ വി എ അരുൺകുമാർ എന്നിവർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പചക്രങ്ങളർപ്പിച്ചു. പി വി സത്യനേശൻ, എ ഓമനക്കുട്ടൻ, വി സി മധു, അഡ്വ. ആർ രാഹുൽ, കെ ജി സന്തോഷ്‌കുമാർ, യു പ്രതിഭ ഉൾപ്പെടെയുള്ളവർ പുഷ്‌പാർച്ചന നടത്തി. ​ വൈകിട്ട് നാലിന് അമ്പലപ്പുഴ വടക്ക്, തെക്ക്, പുറക്കാട് പഞ്ചായത്ത് മേഖലാ സംഘടകസമിതികളുടെ നേതൃത്വത്തിൽ സിപിഐ എം വണ്ടാനം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിൽ സംഘടിച്ച് തീരദേശ റോഡുവഴിയെത്തിയും രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. കെ മോഹൻകുമാർ, പി കെ സദാശിവൻപിള്ള, വി കെ ബൈജു, സി വാമദേവ്, എ പി ഗുരുലാൽ, കെ പി സത്യകീർത്തി, കെ എം ജുനൈദ്, ജി ഷിബു, കെ അശോകൻ, കെ കൃഷ്‌ണമ്മ, എം സോമൻ, എ എസ് സുദർശനൻ, പി അരുൺകുമാർ, ഗോപൻ കരുമാടി, ജെ ജയകുമാർ, കെ എഫ് ലാൽജി, എസ് രാജേഷ്, വി ഡി സന്തോഷ്‌കുമാർ, ടി എസ് ജോസഫ്, പി യു ശാന്താറാം, പി അരുൺകുമാർ, എം ഷീജ, വി ജി മണിലാൽ, ആർ അശോക്‌കുമാർ, സി പ്രേംചന്ദ്, സലാം അമ്പലപ്പുഴ, ആർ അനീഷ്, കെ കവിത, വി എസ് മായാദേവി, ആർ രജിമോൻ, കെ ജഗദീശൻ, ഡി അശോക്‌കുമാർ, ഡി ദിലീഷ്, അനിത സതീഷ്, അജിത ശശി, സി ഹരീന്ദ്രനാഥ്, സി വി അനിയൻകുഞ്ഞ്, എ അജയകുമാർ, ബി ശ്രീകുമാർ, അജ്മൽ ഹസൻ, പ്രശാന്ത് എസ് കുട്ടി ഉൾപ്പടെയുള്ളവരും ജനപ്രതിനിധികളും പുഷ്‌പാർച്ചനാ റാലിയിൽ ആണിനിരന്നു. ​പുഷ്‌പാർച്ചനയ്‌ക്കുശേഷം നടന്ന രക്തസാക്ഷി അനുസ്‌മരണത്തിൽ ആർ നാസർ, എസ് സോളമൻ എന്നിവർ അനുസ്‌മരണപ്രഭാഷണം നടത്തി. സി വാമദേവൻ അധ്യക്ഷനായി. വി കെ ബൈജു സ്വാഗതവും ഡി അശോക്‌കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് അൻസർ ഷെരീഫും സംഘത്തിന്റെയും രണഗീതങ്ങളും വൈകിട്ട് ആലപ്പി രമണന്റെ പ്രേമശിൽപ്പി കഥാപ്രസംഗവും അരങ്ങേറി. പകൽ മൂന്നിന് രക്തസാക്ഷി നഗറിൽനിന്ന് ദീപശിഖാ റിലേ. പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കേന്ദ്രങ്ങളിലൂടെ പ്രയാണം നടത്തി വൈകിട്ട് രക്തസാക്ഷിനഗറിൽ എത്തി. തുടർന്ന്‌ രക്തസാക്ഷി മണ്ഡപത്തിൽ ദീപശിഖ സ്ഥാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home