പൊതുസമ്മേളനം എം സ്വരാജ് ഉദ്ഘാടനംചെയ്‍തു
ഓര്‍മ പുതുക്കാന്‍ നാടൊന്നാകെ ഒഴുകിയെത്തി

പുന്നപ്ര
പുന്നപ്രയുടെ രണധീരരുടെ ഓർമ പുതുക്കാൻ പ്രായഭേദമന്യേ ആബാലവൃദ്ധവും ചെങ്കൊടിയേന്തി ഒഴുകിയെത്തി. രാവിലെ പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിലെ വിവിധ മേഖല സംഘാടക സമിതികളുടെ നേതൃത്വത്തിൽ കുതിരപ്പന്തി റോഡ് വഴിയും പഴയ നടക്കാവ് റോഡ് വഴിയും തീരദേശ റോഡുവഴിയും കൈകളിൽ ചെങ്കൊടിയുമായി മുദ്രാവാക്യം വിളികളോടെ ഒഴുകിയെത്തിയവർ വീഥികളെ ചെങ്കടലാക്കി. വൈകിട്ട് കേന്ദ്ര വാരാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്തുകളിൽ നിന്നുള്ളവർ വണ്ടാനത്ത് ഒത്തുചേർന്നു. ദേശീയ പാത പിന്നിട്ട് തീരദേശ പാതയിലൂടെയും ആയിരങ്ങൾ പുഷ്പാർച്ചനാ റാലിക്കെത്തി. പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷിമണ്ഡപത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് എന്നിവർ പുഷ്‍പചക്രമർപ്പിച്ചു. പൊതുസമ്മേളനം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. ഇ കെ ജയൻ അധ്യക്ഷനായി. വി പി ഉണ്ണിക്കൃഷ്ണൻ, സി എസ് സുജാത, ആർ നാസർ, എച്ച് സലാം, എ ഓമനക്കുട്ടൻ, പി കെ സദാശിവൻപിള്ള, അഡ്വ. ആർ രാഹുൽ എന്നിവർ സംസാരിച്ചു. സി ഷാംജി സ്വാഗതവും സി ടി ഹരീന്ദ്രനാഥ് നന്ദിയും പറഞ്ഞു. വാരാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്‍തു. കൊല്ലം അജന്തയുടെ വംശം എന്ന നാടകവും അരങ്ങേറി.






0 comments