Deshabhimani

വയോധികയെയും മക്കളെയും കോൺ. കൗൺസിലറുടെ ഭർത്താവും സംഘവും മർദിച്ചതായി പരാതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2026, 02:19 AM | 1 min read

കഴക്കൂട്ടം

അക്ഷയ സെന്ററിൽ മസ്റ്ററിങ് കഴിഞ്ഞ് ഇറങ്ങിയ വയോധികയെയും മക്കളെയും കോൺഗ്രസ് ശ്രീകാര്യം വാർഡ് കൗൺസിലറുടെ ഭർത്താവും സംഘവും മർദിച്ചതായി പരാതി. ശ്രീകാര്യം സ്വദേശി സുധീർ (45), ജമീല ബീവി (72), ഷംനാദ് (48) എന്നിവർക്കാണ് മർദനമേറ്റത്‌. കൗൺസിലറുടെ ഭർത്താവ് അശോകനുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്നാണ്‌ മർദനം. വെള്ളി പകൽ രണ്ടോടെയാണ് സംഭവം. ആർസിസിയിൽ ഷംനാദിന്റെ കീമോതെറാപ്പി കഴിഞ്ഞ് മടങ്ങുന്നതിനിടെ, ശ്രീകാര്യം ജങ്‌ഷനിലെ അക്ഷയയിൽ കയറി കാറിനടുത്തെത്തിയപ്പോഴാണ് സംഘവുമായി തർക്കമുണ്ടായത്‌. കാറിനടുത്തുനിന്ന് അൽപ്പം മാറിനിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കൗൺസിലറുടെ ഭർത്താവ് അശോകനുമായി സുധീർ വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് അശോകനും ആറംഗ സംഘവും ചേർന്ന് സുധീറിനെയും ജമീല ബീവിയെയും മർദിക്കുകയും കാൻസർ രോഗിയായ ഷംനാദിനെ പിടിച്ചുതള്ളുകയും ചെയ്‌തെന്നാണ് പരാതി. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ്‌ കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home