Deshabhimani

ബാറ്ററി വിഴുങ്ങിയ ഒഡിഷ ബാലികയ്ക്ക് 
രക്ഷകരായി ആസ്റ്ററിലെ ഡോക്ടര്‍മാര്‍

A child who swallowed a battery

വിജയകരമായ ശസ്ത്രക്രിയയ്‌ക്കുശേഷം പ്രിയാൻഷി മാതാപിതാക്കളായ 
രാജേന്ദ്ര പാണ്ഡെയ്ക്കും പുഷ്പലതയ്ക്കുമൊപ്പം

വെബ് ഡെസ്ക്

Published on Oct 24, 2026, 02:12 AM | 1 min read

കൊച്ചി


വീട്ടില്‍ കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങിയ കുഞ്ഞിന് രക്ഷകരായി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡോക്ടര്‍മാര്‍. പെരുമ്പാവൂർ ഓടക്കാലിയിൽ താമസിക്കുന്ന ഒഡിഷക്കാരായ രാജേന്ദ്ര പാണ്ഡെ, പുഷ്പലത ദമ്പതികളുടെ മകള്‍ പ്രിയാൻഷി (2)യാണ് അബദ്ധത്തില്‍ ബാറ്ററി വിഴുങ്ങിയത്. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് ബാറ്ററി പുറത്തെടുത്തെങ്കിലും രാസവസ്തുക്കൾ അന്നനാളത്തിലും ശ്വാസനാളത്തിലും ഗുരുതര പൊള്ളലേൽപ്പിച്ചു.


നില വഷളായതിനെത്തുടർന്നാണ് ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് എത്തിയത്. ഹെഡ് ആൻഡ് നെക്ക് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷോൺ ടി ജോസഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം നടത്തിയ അതിസങ്കീ‍ർണമായ ശസ്ത്രക്രിയ വിജയം കണ്ടു.


കാർഡിയോ വാസ്കുലാർ തൊറാസിക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് പി നായർ, ഡോ. സൗരഭ് പത്മനാഭൻ, ഡോ. സാറാ മേരി തമ്പി, ഡോ. അഭിജിത് ജോർജ്, ഡോ. കാരുണ്യ ആർ ഗോപാൽ, ഡോ. കവിത സദൻ, ഹീര തോമസ്, സ്റ്റാഫ് നഴ്സ് ഹൃദ്യ എന്നിവരടങ്ങിയ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home