Deshabhimani

യുവതിയോട് 
മോശം പെരുമാറ്റം: സൈനികൻ അറസ്റ്റിൽ

അരുൺകുമാർ

അരുൺകുമാർ

വെബ് ഡെസ്ക്

Published on Oct 24, 2026, 02:09 AM | 1 min read

പാറശാല

യുവതിയോട് മോശമായി പെരുമാറിയ സൈനികൻ അറസ്റ്റിൽ. അയിര മയൂരംവീട്ടിൽ അരുൺകുമാറിനെയാണ് (35) അറസ്റ്റ് ചെയ്തത്. സെപ്‌തംബർ പതിനഞ്ചിനാണ് സംഭവം. മുക്കോല കാരോട് ബൈപ്പാസ് റോഡിൽ അയിരക്ക് സമീപത്തെ സര്‍വീസ് റോഡില്‍ സംസാരിച്ച് നിന്ന യുവാവിനെയും പെണ്‍സുഹൃത്തിനെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. സദാചാര പൊലീസ് ചമഞ്ഞ് നാലംഗ സംഘമാണ് അതിക്രമം നടത്തിയത്. ഒന്നാം പ്രതി അരുണ്‍കുമാര്‍ പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. മറ്റ് മൂന്ന് പ്രതികളെ പൊഴിയൂർ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home