തിയറ്റർ ദൃശ്യങ്ങൾ ചോർന്ന സംഭവം
അന്വേഷണം മുതിർന്ന ഉദ്യോഗസ്ഥനെ ഏൽപ്പിക്കണം

തിരുവനന്തപുരം
സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കൈരളി, ശ്രീ, നിള തിയറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കേസന്വേഷണത്തിന്റെ മേൽനോട്ടം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ആവശ്യമെങ്കിൽ ഹൈടെക് സെല്ലിന്റെ സഹായം തേടണം. അന്വേഷണം ഊർജിതമാക്കി കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തണം. സ്വകാര്യത ലംഘന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സംസ്ഥാനത്തെ എല്ലാ സിനിമാ തിയറ്ററുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പാക്കണം. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പൊതുപ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.









0 comments