Deshabhimani

അപകടക്കെണിയായി പരുമല 
ഓട നിർമാണം

ചെങ്ങന്നൂർ‑-മാന്നാർ റോഡിൽ പരുമല ആശുപത്രിക്കും തിക്കപ്പുഴ ജങ്ഷനും 
ഇടയിൽ ആരംഭിച്ച ഓട നിർമാണം
വെബ് ഡെസ്ക്

Published on Oct 24, 2026, 01:35 AM | 1 min read

മാന്നാർ

വർഷങ്ങളായുള്ള വെള്ളക്കെട്ടിന് പരിഹാരം കാണാൻ ചെങ്ങന്നൂർ–-മാന്നാർ റോഡിൽ പരുമല ആശുപത്രിക്കും തിക്കപ്പുഴ ജങ്ഷനും ഇടയിൽ ആരംഭിച്ച ഓടനിർമാണം പ്രദേശവാസികൾക്കും യാത്രികർക്കും അപകടക്കെണിയാകുന്നു. ഓടയ്‌ക്കുവേണ്ടി പാതയുടെ വശം ആഴത്തിൽ കുഴിച്ചതിനാൽ മണ്ണ് ഇടിഞ്ഞ് റോഡ് തകരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത ശക്തമായ മഴയിൽ ഓട നിറഞ്ഞുകവിഞ്ഞതോടെ റോഡും ഓടയും തിരിച്ചറിയാനാകാത്ത അവസ്ഥയിൽ രാത്രിയിൽ ഇരുചക്ര വാഹന യാത്രികനും കാറും അപകടത്തിൽപ്പെട്ടു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലാണ് ദുരന്തം ഒഴിവായത്. സുരക്ഷാ മുന്നറിയിപ്പുകളോ സംരക്ഷണവേലികളോ ഇല്ലാതെയാണ് നിർമാണം. അപകടാവസ്ഥ തിരിച്ചറിഞ്ഞ് വ്യാപാരികൾ സ്വന്തമായി താൽക്കാലിക സംരക്ഷണവേലി തീർത്തു.  നവംബർ 1, 2 തീയതികളിൽ നടക്കുന്ന പരുമല പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നിരവധി തീർഥാടകർ എത്തിച്ചേരുന്ന പ്രധാന പാതയാണിത്. കൂടാതെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് നിത്യേന നിരവധി രോഗികളും ആംബുലൻസുകളും എത്തുന്നുണ്ട്. പെരുന്നാളിന് മുമ്പ് നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ വൻ ദുരന്തങ്ങൾക്ക് കാരണമാകും. അധികൃതർ നിർമാണപ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home