Deshabhimani

സമഗ്രമാലിന്യ പരിപാലന റിപ്പോർട്ട് പ്രകാശിപ്പിച്ചു

കഞ്ഞിക്കുഴി പഞ്ചായത്തിൽ സമഗ്ര മാലിന്യ പരിപാലന റിപ്പോർട്ട് ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ  
എസ്  രാധാകൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദേഷ് യു കൈമൾക്ക് കൈമാറി പ്രകാശിപ്പിക്കുന്നു
വെബ് ഡെസ്ക്

Published on Oct 24, 2026, 12:48 AM | 1 min read

കഞ്ഞിക്കുഴി

സമഗ്ര മാലിന്യ പരിപാലന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ശുചിത്വ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി കഞ്ഞിക്കുഴി പഞ്ചായത്തിൽ സമഗ്ര മാലിന്യ പരിപാലന റിപ്പോർട്ട് പ്രകാശനവും നിർമലം പഞ്ചായത്തുതല കമ്മിറ്റി രൂപീകരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമതി അധ്യക്ഷന്‍ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ് കുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദേഷ് യു കൈമൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിത തിലകൻ, ജി മുരളി , ഹരിതകർമസേന കോ ഓർഡിനേറ്റർ അഖില എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ശുചിത്വ പരിപാലനത്തിൽ ജനകീയ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നിർമലം പദ്ധതിയുടെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾ യോഗം നിര്‍ദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home