വൃദ്ധദമ്പതികളെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു

അയൽവാസിയുടെ വെട്ടേറ്റ് അങ്കമാലി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന കോഴിപ്പാടൻ ഉതുപ്പും ഭാര്യ അന്നമ്മയും
അങ്കമാലി
മഞ്ഞപ്ര പൊയ്തുരുത്തിൽ വൃദ്ധദമ്പതികളെ അയൽവാസി വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. കോഴിപ്പാടൻ ഉതുപ്പ് (88), അന്നമ്മ (86) ദമ്പതികൾക്കാണ് പരിക്കേറ്റത്. ഇരുവരുടെയും തലയ്ക്കാണ് പരിക്ക്. സംഭവത്തിൽ അയൽവാസി കണ്ണമ്പുഴ ജോസിനെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളി രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഉതുപ്പിന്റെ വീട്ടിൽനിന്ന് കൃഷിക്ക് മരുന്ന് തളിക്കുന്ന ഉപകരണം മോഷണംപോയിരുന്നു. ഈ ഉപകരണം ജോസിന്റെ കൈയിൽകണ്ട് ഉതുപ്പ് ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റവരെ അങ്കമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ജോസ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ജയിൽവാസം കഴിഞ്ഞ് ഇറങ്ങിയതാണ്.









0 comments