Deshabhimani

പാറക്കടവിൽ കർഷകഭേരി 
നെൽകൃഷിക്ക് തുടക്കം

Beginning of Paddy Cultivation

കർഷകഭേരിയുടെ നേതൃത്വത്തിൽ അങ്കമാലി ഏരിയയിലെ പാറക്കടവിൽ നടന്ന നെൽകൃഷിയുടെ ഞാറുനടീൽ 
കെഎസ്-കെടിയു ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 24, 2026, 12:52 AM | 1 min read

നെടുമ്പാശേരി


കർഷകഭേരിയുടെ നേതൃത്വത്തിൽ അങ്കമാലി ഏരിയയിലെ പാറക്കടവിൽ നടന്ന നെൽകൃഷിയുടെ ഞാറുനടീൽ കെഎസ്-കെടിയു ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്തു. കെഎസ്-കെടിയു ജില്ലാ കമ്മിറ്റി അംഗം റീന രാജന്റെ നേതൃത്വത്തിൽ രണ്ടര ഏക്കർ സ്ഥലത്താണ് നെൽകൃഷി ഇറക്കുന്നത്.


കർഷകഭേരി പാറക്കടവ് പഞ്ചായത്ത് ചെയർമാൻ ജിബിൻ വർഗീസ് അധ്യക്ഷനായി. ഏരിയ ചെയർമാൻ കെ പി റെജീഷ്, കൺവീനർ പി അശോകൻ, കെഎസ്-കെടിയു സംസ്ഥാന കമ്മിറ്റി അംഗം ജിഷ ശ്യാം, ഏരിയ സെക്രട്ടറി അഡ്വ. എം വി പ്രദീപ്, കർഷകഭേരി പഞ്ചായത്ത് കൺവീനർ എം കെ പ്രകാശൻ, മഹിള അസോസിയേഷൻ പ്രസിഡന്റ് ആശ ദിനേശൻ, ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ജെസ്റ്റിൻ തോമസ്, സി എൻ മോഹനൻ, പാറക്കടവ് സഹകരണബാങ്ക് പ്രസിഡന്റ് വി എൻ അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ എസ് നാരായണൻ, സർക്കിൾ സഹകരണ യൂണിയൻ അംഗം കെ ആർ വിൻസെന്റ്, മണി ബാലകൃഷ്ണൻ, പിബി അലി, വി എ പ്രഭാകരൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home