Deshabhimani

കെ പി സഹദേവന്‌ അന്തിമോപചാരമർപ്പിച്ച്‌ നാട്‌

കെ പി സഹദേവന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Oct 24, 2026, 12:47 AM | 1 min read

കണ്ണൂർ കെ പി സഹദേവൻ ദീപ്‌തമായ ഓർമയാകുന്പോൾ കണ്ണൂരിലെ തൊഴിലാളി യൂണിയനുകളുടെ ഒരുയുഗത്തിനാണ്‌ തിരശീല വീഴുന്നത്‌. രോഗബാധിതനായി ശാരീരിക അവശതകളാൽ ക്ഷീണിതനായിരിക്കുന്പോഴും തൊഴിലാളി സംഘടനാരംഗത്തെ എല്ലാ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന നേതാവിനെ ഒരുനോക്ക്‌ കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനും ആയിരങ്ങളാണ്‌ എത്തിയത്‌. മരണവിവരമറിഞ്ഞയുടൻ കണ്ണൂർ എ കെ ജി ആശുപത്രിയിലേക്കും വീട്ടിലേക്കും ജനപ്രവാഹമായിരുന്നു. വെള്ളിയാഴ്‌ച പകൽ ഒന്നരയോടെ ആശുപത്രിയിൽ പൊതുദർശനത്തിനുവച്ചപ്പോൾ വൻജനാവലി അവിടേക്കെത്തി. സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി എം സുരേന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി വി ഗോപിനാഥ്‌, പി ഹരീന്ദ്രൻ, കെ വി സുമേഷ്‌ എംഎൽഎ, പി പുരുഷോത്തമൻ എന്നിവർ ചേർന്ന്‌ പാർടി പതാക പുതപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ, കണ്ണൂർ ഏരിയാസെക്രട്ടറി കെ പി സുധാകരൻ, സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ മനോഹരൻ, സി കൃഷ്‌ണൻ, അരക്കൻ ബാലൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ അഫ്‌സൽ, കെ സി ഹരികൃഷ്‌ണൻ, എം കെ മുരളി തുടങ്ങിയവരും അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. വൈകിട്ട്‌ നാലോടെ കക്കാട്‌ കോർജാൻ യുപി സ്‌കൂളിനടുത്ത വീട്ടിലേക്ക്‌ മൃതദേഹമെത്തിച്ചു. വീട്ടിലും ആയിരങ്ങൾ അന്തിമോപചാരമർപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home