വി സുരേന്ദ്രന് നാടിന്റെ അന്ത്യാഞ്‌ജലി

കാസർകോട്
സിപിഐ എം മുൻ കാസർകോട് ഏരിയ കമ്മിറ്റി അംഗം ഷിറിബാഗിലു ഭഗവതി നഗറിലെ വി സുരേന്ദ്രന് നാടിന്റെ അന്ത്യാഞ്‌ജലി. മൊഗ്രാൽ പുത്തൂർ ലോക്കൽ സെക്രട്ടറിയായും ബീഡിത്തൊഴിലാളി യൂണിയൻ(സിഐടിയു) താലൂക്ക് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ സിപിഐ എം മധൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. ഏരിയ കമ്മിറ്റി ഓഫീസായ നുള്ളിപ്പാടിയിലെ മാർക്‌സ് ഭവനിലും തുടർന്ന് വീട്ടിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ നിരവധി പേർ അന്ത്യാഞ്‌ജലിയർപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ വി കുഞ്ഞിരാമൻ, എം സുമതി, സിജി മാത്യു, ജില്ലാ കമ്മിറ്റി അംഗം കെ എ മുഹമ്മദ് ഹനീഫ് കാസർകോട് ഏരിയ സെക്രട്ടറി ടി എം എ കരീം തുടങ്ങിയവർ ചേർന്ന് രക്തപതാക പുതപ്പിച്ചു. സിപിഐ എമ്മിനും വിവിധ വർഗ ബഹുജന സംഘടനകൾക്കുവേണ്ടി മൃതദേഹത്തിൽ പുഷ്‌പചക്രം അർപ്പിച്ചു. സംസ്കാരത്തിനുശേഷം അനുശോചന യോഗം ചേർന്നു. എം കെ രവീന്ദ്രൻ അധ്യക്ഷനായി. എം സുമതി, കെ എ മുഹമ്മദ് ഹനീഫ്, ടി എം എ കരീം, എ രവീന്ദ്രൻ, കെ ഭുജംഗഷെട്ടി, എ ആർ ധന്യവാദ്, പി ശിവപ്രസാദ്, സുഭാഷ് പാടി, എ നാരായണൻ, പി ജാനകി, കെ ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.






0 comments