പ്രൊഫ. വി ഗോപിനാഥൻ പുരസ്‌കാരം സമ്മാനിച്ചു

കാസർകോട്
ഭൗമശാസ്ത്ര പ്രതിഭയും പരിസ്ഥിതി പ്രവർത്തകനും കോളേജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഉപ ഡയറക്ടറുമായ പ്രൊഫ. വി ഗോപിനാഥന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഗോവയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് ഡയറക്ടർ ഡോ. തമ്പാൻ മേലത്തിന് ഭൗമ ശാസ്‌ത്രകാരനും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലുമായ പി വി സുകുമാരൻ സമ്മാനിച്ചു. പ്രൊഫ. വി ഗോപിനാഥന്റെ ഒന്നാം ചരമ വാർഷികദിനാചരണ ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങിയശേഷം ‘കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും' എന്ന വിഷയത്തിൽ ഡോ. തമ്പാൻ മേലത്ത് പ്രഭാഷണം നടത്തി. പ്രകൃതി ദുരന്തങ്ങളുടെ കാരണം കണ്ടെത്തുന്നതിനുള്ള പഠന ഗവേഷണങ്ങൾക്കൊപ്പം പ്രാധാന്യമുള്ളതാണ് കണ്ടെത്തലുകളിന്മേലുള്ള തുടർ നടപടികളുമെന്ന് അദ്ദേഹം പറഞ്ഞു. പ്രൊഫ. വി ഗോപിനാഥൻ അനുസ്മരണ സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനംചെയ്തു. കാസർകോട് ട്രാവൽക്ലബ് ചെയർമാൻ ജി ബി വത്സൻ അധ്യക്ഷനായി. എൻ അശോക് കുമാർ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. പ്രൊഫ. വി ഗോപിനാഥൻ സ്മരണിക പ്രൊഫ. കെ ശ്രീമതിക്ക് നൽകി ഡോ. കെ കെ രാമചന്ദ്രൻ പ്രകാശിപ്പിച്ചു. ഡിവൈഎസ് പി ഡോ. വി ബാലകൃഷ്ണൻ പ്രൊഫ. വി ഗോപിനാഥൻ അനുസ്‌മരണ പ്രഭാഷണം നടത്തി. സീനിയർ ജിയോളജിസ്റ്റ് സജേഷ്, റിട്ട. ജില്ലാ ജഡ്ജി എ ശങ്കരൻ നായർ, ഡോ. ടി എം ബാലകൃഷ്ണൻ നായർ, പ്രൊഫ. സി ജി നമ്പ്യാർ, സണ്ണി ജോസഫ്, ഡോ. എ എൻ മനോഹരൻ, ടി കെ വിജയകുമാർ, എം പത്മാക്ഷൻ എന്നിവർ സംസാരിച്ചു. എ പ്രഭാകരൻ സ്വാഗതവും രാധാകൃഷ്ണൻ കാമലം നന്ദിയും പറഞ്ഞു. കാസർകോട് ട്രാവൽ ക്ലബ്, ജിയോളജി പൂർവ വിദ്യാർഥി സംഘടന, ലയൺസ് ക്ലബ്, കാസർകോട് പീപ്പിൾസ് ഫോറം എന്നിവ ചേർന്നാണ് അനുസ്മരണ പരിപടി സംഘടിപ്പിച്ചത്.






0 comments