Deshabhimani

print edition സ്വകാര്യവൽക്കരണം, സ്ഥലംമാറ്റ അട്ടിമറി; നവംബർ 2 മുതൽ വൈദ്യുതി 
ജീവനക്കാരുടെ പണിമുടക്ക്‌

electricity privatisation
വെബ് ഡെസ്ക്

Published on Oct 24, 2026, 01:30 AM | 1 min read

തിരുവനന്തപുരം : കെഎസ്‌ഇബിയിലെ സ്വകാര്യവൽക്കരണ നീക്കങ്ങൾക്കും പൊതുസ്ഥലംമാറ്റം അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കുമെതിരെ നവംബർ രണ്ടുമുതൽ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു), കെഎസ്ഇബി കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) എന്നിവയുടെ നേതൃത്വത്തിൽ ജീവനക്കാർ പണിമുടക്കും.


കെഎസ്‌ഇബിയെ വിറ്റുതുലയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ കാപക്‌സ്‌ മോഡൽ സ്‌മാർട്ട് മീറ്റർ പദ്ധതി അട്ടിമറിക്കുകയാണ്‌ യുഡിഎഫ് സർക്കാർ. പൊതുസ്ഥലംമാറ്റം നടപ്പാക്കുന്നില്ല. ഐഎൻടിസി യൂണിയൻ അംഗത്വമില്ലെങ്കിൽ അർഹതപ്പെട്ട മാറ്റം ലഭിക്കില്ലെന്നാണ്‌ ഭീഷണി.


കൊല്ലം ഡെപ്യൂട്ടി സിഇയുടെ ചട്ടവിരുദ്ധ നടപടി ചോദ്യംചെയ്ത ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്‌തത്‌ ഇടതുപക്ഷ ട്രേഡ് യൂണിയൻ, ഓഫീസർ സംഘടനകളെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌. കരാർ തൊഴിലാളികളെ അകാരണമായി പിരിച്ചുവിടുകയും ന്യായമായ കൂലി നിഷേധിക്കുകയും ചെയ്യുന്നു. പ്രതിഷേധം അറിയിച്ചിട്ടും തിരുത്താത്ത സാഹചര്യത്തിലാണ്‌ അനിശ്ചിതകാല പണിമുടക്കെന്ന്‌ വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് സി ശ്രീധരൻ പ്രസ്‌താവനയിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home