ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്
കേരള ടീമിന് ആലപ്പുഴയിൽ സ്വീകരണം നൽകി

ആലപ്പുഴ
ഡൽഹിയിലെ ബാലേശ്വർ തടാകത്തിൽ നടന്ന 13–-ാം ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ ഉജ്വല വിജയം നേടിയ കേരള ടീമിന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ സ്വീകരണംനൽകി. ഡ്രാഗൺ ബോട്ട് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിലാണ് ടീമിനെ വരവേറ്റത്. സബ് ജൂനിയർ, ജൂനിയർ, അണ്ടർ-–24, സീനിയർ (മെൻ, വുമൺ, മിക്സഡ്) വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ മൂന്ന് സ്വർണം, ഒരുവെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ ഏഴ് മെഡലുകളാണ് കേരളം നേടിയത്. നഗരസഭാധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ നൗഫൽ, ഡ്രാഗൺ ബോട്ട് ഇന്ത്യ ആൻഡ് ട്രഡീഷണൽ സ്‌പോർട്‌സ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഡോ. കെ എസ് റജി, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കുര്യൻ ജെയിംസ് എന്നിവർ സംസാരിച്ചു. ടീം പരിശീലകരായ പി വി സുനിൽകുമാർ, പി വിനീഷ്, ടീം മാനേജർമാരായ ബിജി ഓമനക്കുട്ടൻ, തോമസ് ജോസഫ് എന്നിവർ പങ്കെടുത്തു.






0 comments