വിരലിന് പൊട്ടൽ; മാക്‌സ്‌വെൽ ഐപിഎൽ കളിക്കില്ല

ന്യൂഡൽഹി: വിരലിന് പൊട്ടലേറ്റ ഓസ്‌ട്രേലിയൻ ഓൾറൗണ്ടറും പഞ്ചാബ് കിംഗ്‌സ് താരവുമായ ഗ്ലെൻ മാകസ്വെല്ലിന് ഐപിഎല്ലിലെ ഈ സീസണിലെ മത്സരങ്ങൾ നഷ്ടമാകും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തിനാണ് താരത്തിന് പരിക്കേറ്റത്.
സീസണിൽ 4.2 കോടി മുടക്കിയാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ തട്ടകത്തിലെത്തിച്ചത്. എന്നാൽ ഫോ കണ്ടെത്താനാവാതെ താരം കളികളിൽ നിരാശപ്പെടുത്തി. ഇതിന് പിന്നാലെയാണ് പരിക്ക്. ഏഴ് മത്സരങ്ങളിൽ നിന്ന് ആകെ 48 റൺസാണ് താരത്തിന്റെ സമ്പാദ്യം. നാല് വിക്കറ്റും നേടി.
ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിന് മുൻപ് നായകൻ ശ്രേയസ് അയ്യർ പരിക്ക് സ്ഥിരീകരിച്ചിരുന്നു. നിലവിൽ മാക്‌സ്‌വെല്ലിന്റെ പകരക്കാരനെ പഞ്ചാബ് കണ്ടെത്തിയിട്ടില്ല. നേരത്തേ ന്യൂസിലന്റ് പേസർ ലോക്കി ഫെർഗൂസണും പഞ്ചാബ് നിരയിൽ പരിക്കേറ്റ് പുറത്തായിരുന്നു. അതേസമയം സീസണിൽ സീസണിൽ മികച്ച ഫോമിലാണ് പഞ്ചാബ്. പത്ത് മത്സരങ്ങളിൽ നിന്ന് ആറ് ജയവും മൂന്ന് തോൽവിയും ഒരു സമനിലയുമടക്കം 13 പോയിന്റുമായി പോയിന്റ് പട്ടികയിൽ രണ്ടാമതാണ് ടീം.









0 comments