Deshabhimani

ഗ്ലെൻ മാക്‌സ്‌വെൽ കളി മതിയാക്കി; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന്‌ വിരമിച്ചു

Glenn Maxwell
വെബ് ഡെസ്ക്

Published on Nov 03, 2026, 03:08 PM | 1 min read

മെൽബൺ: ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന്‌ വിരമിച്ചു. 38കാരൻ 14 വർഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് വിരാമിട്ടത്. കഴിഞ്ഞ കുറച്ച് കാലമായി ഒസീസ് ടീമിൽ മാക്‌സ്‌വെലിന് സ്ഥാനമുണ്ടായിരുന്നില്ല. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ 2026- 27 അന്താരാഷ്ട്ര ക്രിക്കറ്റ് സീസണിലേക്കുള്ള വാർഷിക കരാർ പട്ടികയിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പടിയിറക്കം.


2012ൽ അഫ്‌ഗാനിസ്ഥാനെതിരെയായിരുന്നു അരങ്ങേറ്റം. ഓസീസിനായി 149 ഏകദിനങ്ങളും 130 ട്വന്റി20യിലും ഏഴു ടെസ്റ്റ് മത്സരങ്ങളിലും കളത്തിലിറങ്ങി. ഏകദിനത്തിൽ 3990 റണ്ണടിച്ചു. നാല്‌ സെഞ്ചുറിയും 23 അരസെഞ്ചുറിയും നേടി. 77 വിക്കറ്റുമുണ്ട്‌. ട്വന്റി20യിൽ 2,897 റൺസും ടെസ്റ്റിൽ 339 റൺസുമാണ് സമ്പാദ്യം. 2015ലെയും 2023ലെയും 2021ലെയും ഓസീസിന്റെ ലോകകപ്പ്‌ വിജയങ്ങളിൽ പങ്കാളിയായി. ലോകകപ്പിൽ വേഗതയേറിയ സെഞ്ചുറി നേടിയ താരമാണ്‌. കഴിഞ്ഞ ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെ 40 പന്തിൽ മൂന്നക്കം കണ്ടു. ഏകദിനത്തിൽ ഉയർന്ന പ്രഹരശേഷിയുള്ള (126.70) രണ്ടാമത്തെ താരമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home