Deshabhimani

കില ഡയറക്ടർ: കോൺഗ്രസ് പ്രതിനിധി വേണമെന്ന് സതീശന്‍, ലീഗ് വേണമെന്ന് ഷാജി; അനിശ്ചിതത്വം

v d satheesan k m sahji
വെബ് ഡെസ്ക്

Published on Nov 03, 2026, 03:42 PM | 1 min read

തൃശൂർ : തദ്ദേശവകുപ്പിന് കീഴിലുള്ള കിലയിൽ ഡയറക്ടറെ നിയമിക്കുന്നതിൽ മുഖ്യമന്ത്രി വി ഡി സതീശനും തദ്ദേശ മന്ത്രി കെ എം ഷാജിയും തമ്മിൽ തർക്കം. കോൺഗ്രസ് പ്രതിനിധിയായ ഡോ. ജെ ബി രാജനെ നിയമിക്കണമെന്നാണ് വി ഡി സതീശന്റെ ആവശ്യം. എന്നാൽ മുസ്ലീംലീഗ് പ്രതിനിധിയെ വെക്കണമെന്നാണ് കെ എം ഷാജിയുടെ ആവശ്യം. മൂന്ന് പേരുകളും മുന്നോട്ടുവച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിയും രണ്ട് തട്ടിലായതോടെ കിലയ്ക്ക് ഡയറക്ടറില്ലാതെയായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം അരുൺ വിജയന് അധിക ചുമതല നൽകിയിരുന്നു.


ജെ ബി രാജനെ നിയമിക്കാനായി ഡയറക്ടറുടെ പ്രായപരിധി 70 ആക്കി ഉയർത്തിയിരുന്നു. കോൺഗ്രസ്‌ അനുകൂല സംഘടന ഉപദേഷ്ടാവുമായിരുന്ന ജെ ബി രാജനായാണ് മുഖ്യമന്ത്രിയുടെ വഴിവിട്ട നീക്കം. കെ എം ഷാജിയെ മറികടന്നാണ് പ്രായപരിധി ഉയർത്താനുള്ള നീക്കം.


മുമ്പ് ഡോ.ജോയ് ഇളമണിന്‌ അറുപത്‌ വയസ് തികഞ്ഞപ്പോൾ, പുതിയ ഡയറക്ടർ വരുന്നതുവരെ താൽക്കാലിക ചുമതല നൽകിയിരുന്നു. അതിനെതിരെ കോടതിയെ സമീപിച്ച കോൺഗ്രസാണ്‌, ഇപ്പോൾ തങ്ങളുടെ ഇഷ്ടക്കാരനെ നിയമിക്കാൻ നിയമം ഭേദഗതി ചെയ്‌തത്‌. കില ബൈലോയും എച്ച്‌ആർ പോളിസിയും അനുസരിച്ച് ഡയറക്ടർ ജനറലിന്റെ പ്രായപരിധി 60 ആണ്‌. മുൻ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ലീഗ്‌ നേതാക്കളെ പുറത്താക്കുന്നതിൽ ജെ ബി രാജൻ മുഖ്യ പങ്കുവഹിച്ചിരുന്നു. ജോയ്‌ ഇളമണിന്‌ താൽക്കാലിക ചുമതല നൽകിയപ്പോൾ പരാതിയുമായി രംഗത്ത്‌ വന്നയാളാണ്‌ ജെ ബി രാജൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home