Deshabhimani

പിങ്ക് സ്ട്രൈഡ് സ്‌തനാർബുദ ബോധവൽക്കരണം

cancer awareness class
വെബ് ഡെസ്ക്

Published on Nov 03, 2026, 04:21 PM | 1 min read

ദുബായ് : സ്തനാർബുദ പ്രതിരോധത്തിന്റെ പ്രചാരണത്തിനായി അക്കാഫ് ഇവന്റ്സ് റിവൈവ് വെൽനെസ് ക്ലബ്ബും ആസ്റ്റർ വോളന്റിയേഴ്സും ചേർന്ന്‌ പിങ്ക് സ്ട്രൈഡ് ബോധവൽക്കരണം സംഘടിപ്പിച്ചു . അൽ ത്വവാർ പോണ്ട് പാർക്കിൽ നടന്ന പരിപാടി അക്കാഫ് ഇവന്റ്സ് ചെയർമാനും വെൽനെസ് ക്ലബ് ഉപദേഷ്ടാവുമായ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. അക്കാഫ് സെക്രട്ടറി കെ വി മനോജ് സംസാരിച്ചു. വെൽനെസ് ക്ലബ് സെക്രട്ടറി ലീന ഷബീർ പരിപാടികൾക്ക് നേതൃത്വം നൽകി.


​കാൻസറിനെ അതിജീവിച്ച പ്രമീ മാത്യു, സുചിത്ര പ്രമോദ്, അഞ്ജു ജോബർട്ട് എന്നിവരെ അക്കാഫ് വെൽനെസ് ക്ലബ് ഉപദേഷ്ടാക്കളും ലേഡീസ് വിങ് സെക്രട്ടറിമാരുമായ രഷ്മി ഐസക്, മുന ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു. വെൽനെസ് ക്ലബ് ഉപദേഷ്ടാവ് ഡോ. നീതു നിക്കോളസ് പങ്കെടുത്തവർക്ക് സ്തനാർബുദ പ്രതിരോധത്തിന്റെയും ആരോഗ്യസംരക്ഷണത്തിന്റെയും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആസ്റ്റർ വോളന്റിയേഴ്സ് മേഖലാ മാനേജർ ഷർമിസ് സത്യൻ പരിപാടി ഏകോപിപ്പിച്ചു.​ഗൈനക്കോളജിസ്റ്റ് ഡോ. റിയ സ്വാമിദാസ് സ്തനാർബുദ ബോധവൽക്കരണ പ്രഭാഷണം നടത്തി. അക്കാഫ് ഡാൻസ് ക്ലബ് തെരുവുനാടകവും അവതരിപ്പിച്ചു.


​പിങ്ക് വസ്ത്രങ്ങളണിഞ്ഞ് മുതിർന്നവരും കുട്ടികളും പാർക്കിലെ നടപ്പാതയിലൂടെയുള്ള ബോധവൽക്കരണ നടത്തത്തിൽ പങ്കെടുത്തു. ​അക്കാഫ് വെൽനെസ് ക്ലബ് എക-്‌സിക്യൂട്ടീവ് കമ്മിറ്റി കോർഡിനേറ്റർ അബ്ദുൽ സത്താർ നന്ദി പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home