Deshabhimani

ജനുവരി 7 സായിദ് സ്ഥാപകദിനമായി ആചരിക്കും

sheikh zayed al nahyan
വെബ് ഡെസ്ക്

Published on Nov 03, 2026, 05:08 PM | 1 min read

ദുബായ് : യുഎഇ രാഷ്ട്രപിതാവ് ഷൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണയ്ക്കായി ജനുവരി ഏഴ്‌ സായിദ് സ്ഥാപകദിനമായി ആചരിക്കുമെന്ന് യുഎഇ രാഷ-്‌ട്രപതി ഷൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. എല്ലാ വർഷവും ആചരിക്കുന്ന ദിനം ഷൈഖ് സായിദിന്റെ ജീവിതവും ദർശനവും മാനവിക മൂല്യങ്ങളും പുതുതലമുറയിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകും.

​ഏഴ് എമിറേറ്റുകൾ, ഒരു രാഷ്ട്രം എന്ന ഷൈഖ് സായിദിന്റെ ദർശനത്തെയാണ് ജനുവരി ഏഴ് പ്രതിനിധീകരിക്കുന്നത്‌. 1971-ൽ യുഎഇ ഐക്യം സ്ഥാപിതമായ വർഷത്തെയും ഈ തീയതി ഓർമിപ്പിക്കുന്നു.


​എമിറേറ്റുകളുടെ ഐക്യത്തിൽ രാഷ്ട്ര രൂപീകരണത്തിന് നേതൃത്വം നൽകുകയും രാജ്യത്തിന്റെ അടിത്തറ പാകുകയും വികസനത്തിന് വഴിയൊരുക്കുകയും ചെയ-്‌ത നേതാവാണ് ഷൈഖ് സായിദെന്ന് രാഷ്ട്രപതി അനുസ്മരിച്ചു. ദീർഘവീക്ഷണം, ഔദാര്യം, മാനവസേവനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെയും പാരമ്പര്യത്തെയും നിർവചിച്ച മൂല്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. വർഷം മുഴുവൻ നീളുന്ന പരിപാടികളിലൂടെയും വിവിധ പ്രവർത്തനങ്ങളിലൂടെയും ഷൈഖ് സായിദിന്റെ ആശയങ്ങളും മൂല്യങ്ങളും ജനജീവിതത്തിൽ പ്രാവർത്തികമാക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.


പുതുവർഷത്തിന്റെ ആദ്യ ആഴ്ചയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും പ്രവർത്തനം പുനരാരംഭിക്കുന്ന സമയത്താണ് ദിനാചരണം എന്നതും ശ്രദ്ധേയമാണ്. ഷൈഖ് സായിദിന്റെ പൈതൃകത്തെക്കുറിച്ച് കൂടുതൽ അറിയാനും അദ്ദേഹത്തിന്റെ മൂല്യങ്ങൾ ജീവിതത്തിൽ പകർത്താനും ജനങ്ങളെ പ്രേരിപ്പിക്കുന്ന വാർഷിക അവസരമായിരിക്കും സ്ഥാപകദിനം.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home