ഉക്രെയിനിൽ ദുരിതാശ്വാസ കേന്ദ്രത്തിന് നേരെ ആക്രമണം: മരണം 29 ആയി 48 പേരെ കാണാനില്ല

കീവ്സ്: ഉക്രെയിനിലെ തെക്കൻ മേഖലയിൽ ദുരിതാശ്വാസ കേന്ദ്രത്തിന് നേരെയണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി. 48 പേരെ ഇനിയും കണ്ടെത്താനായില്ല എന്നാണ് റിപ്പോര്‍ടുകൾ. ഉക്രെയിനിൽ വൈദ്യുത കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെ ലക്ഷമിട്ട് റഷ്യൻ ആക്രമണങ്ങൾ തുടരുകയാണ്. ഡ്രോണുകൾ ഉപയോഗിച്ച് ഉക്രെയ്നും കനത്ത പ്രത്യാക്രമണം തുടരുന്നു.
ഉക്രെയ്നിലെ ഒൻപത് മേഖലകളെ ലക്ഷ്യമിട്ട് റഷ്യ 289 ആക്രമണ ഡ്രോണുകളും 17 ബാലിസ്റ്റിക് മിസൈലുകളും 59 ക്രൂയിസ് മിസൈലുകളും തൊടുത്തുവിട്ടതായി പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. അമേരിക്കൻ തെരഞ്ഞെടുപ്പ് മറയാക്കുകായണെന്നും ആക്ഷേപിച്ചു.
സപോറീഷ്യ മേഖലയിലെ കോമ്യുഷുവാഖ ഗ്രാമത്തിൽ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തിരുന്ന ഒരു സ്കൂൾ കെട്ടിടത്തിനും തുടര്‍ന്ന് തൊട്ടടുത്തുള്ള അഭയകേന്ദ്രത്തിനും നേരെയാണ് റഷ്യൻ ഗൈഡഡ് ബോംബുകൾ പതിച്ചത്. മരിച്ചവരിൽ നാല് പോലീസ് ഉദ്യോഗസ്ഥരും രണ്ട് രക്ഷാപ്രവർത്തകരും ഉൾപ്പെടുന്നുവെന്ന് റീജിയണൽ മിലിട്ടറി അഡ്മിനിസ്ട്രേഷൻ ആക്ടിംഗ് തലവൻ മിഖായേലോ സെമിക്കിൻ അറിയിച്ചു.
അതേസമയം തിങ്കളാഴ്ച രാത്രി ഉക്രെയ്ൻ അയച്ച 856 ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി 493 ഡ്രോണുകൾ എത്തിയതായി മോസ്കോ മേയർ സെർജി സോബിയാനിൻ പറഞ്ഞു.
റഷ്യൻ നഗരമായ യാറോസ്ലാവ്ളിലെ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ ഉക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ജീവനക്കാർക്ക് പരിക്കേൽക്കുകയും അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പ്രാദേശിക ഗവർണർ മിഖായേൽ യെവ്രായേവ് അറിയിച്ചു. റഷ്യൻ അധിനിവേശ മേഖലയായ ക്രിമിയയിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് തെക്ക്, പടിഞ്ഞാറ്, കിഴക്കൻ പ്രദേശങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതായി റഷ്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.









0 comments