കളിക്കളത്തിൽ ഗോളിയുമായി കൂട്ടിയിടിച്ചു; ടെനറിഫെ താരം ജീസസ് ഡി മിഗുവേൽ അന്തരിച്ചു

മാഡ്രിഡ്: സ്‌പാനിഷ് രണ്ടാം ഡിവിഷൻ ഫുട്‌ബോൾ മത്സരത്തിനിടെ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് ടെനറിഫെ മുന്നേറ്റനിര താരം ജീസസ് ഡി മിഗുവേൽ (30) അന്തരിച്ചു. തിങ്കളാഴ്ച എഫ്സി ആൻഡോറക്കെതിരായ മത്സരത്തിനിടെയാണ് അപകടമുണ്ടായത്.
മത്സരം 2-2 എന്ന നിലയിൽ സമനിലയിൽ നിൽക്കെ ഇഞ്ചുറിടൈമിലായിരുന്നു അപകടം. കളത്തിന്റെ മധ്യനിരയിൽ നിന്നും ലഭിച്ച പന്തുമായി മിഗുവേൽ മുന്നേറാൻ ശ്രമിക്കുന്നതിനിടെ ആൻഡോറ ഗോൾ കീപ്പർ ഹെസൂസ് ഓവോണോയുമായി താരം കൂട്ടിയിടിക്കുകയായിരുന്നു. ഗോൾ കൂപ്പർ കാൽമുട്ട് കൊണ്ട് മിഗുവേലിന്റെ നെഞ്ചിലാണ് ഇടിച്ചത്. സംഭവം നടന്ന ഉടൻ തന്നെ റഫറി ഗോൾകീപ്പർക്ക് റെഡ് കാർഡ് നൽകി പുറത്താക്കി. മൈതാനത്ത് ബോധരഹിതനായി വീണ മിഗുവേലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ വച്ച് മരിക്കുകയായിരുന്നു.
2015ൽ ലെഗാനസ് ബി ടീമിലൂടെ അരങ്ങേറ്റം കുറിച്ച മാഡ്രിഡ് സ്വദേശിയായ ഡി മിഗുവേൽ സ്പെയിനിലെ എട്ടോളം ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. 2024 ആഗസ്തിൽ 27-ാം വയസിലാണാണ് പ്രൊഫഷണൽ അരങ്ങേറ്റം. 2025ലാണ് മൂന്ന് വർഷത്തെ കരാറിൽ ടെനറൈഫിലെത്തുന്നത്.









0 comments