Deshabhimani

റെയിൽവേയിൽ 
1250 സ്റ്റേഷൻ മാസ്റ്റർ

ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ (RRB) വഴി സ്റ്റേഷൻ മാസ്റ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Nov 03, 2026, 06:51 PM | 1 min read

ഇന്ത്യൻ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ (RRB) വഴി സ്റ്റേഷൻ മാസ്റ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളമുള്ള വിവിധ റെയിൽവേ സോണുകളിലായി ഏകദേശം 1250 ഒഴിവുണ്ട്‌. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. അംഗീകൃത സർവകലാശാല ബിരുദമോ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം. പ്രായപരിധി സംബന്ധിച്ച കൂടുതൽ വിവരങ്ങളും സംവരണ വിഭാഗങ്ങൾക്കുള്ള ഇളവുകളും വിശദ വിജ്ഞാപനത്തിൽ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, മെഡിക്കൽ പരിശോധനകൾ, പ്രമാണ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌. ഉദ്യോഗാർഥികൾ ഓൺലൈനായി അപേക്ഷിക്കുന്ന സമയത്ത് തങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങൾ പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ വിവരങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. www.rrbapply.gov.in വഴി അപേക്ഷിക്കണം. അവസാന തീയതി നവംബർ 25. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://rrb.indianrailways.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home