Deshabhimani

ഡിടിയു: 219 അസിസ്റ്റന്റ് പ്രൊഫസർ

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ (DTU) അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വെബ് ഡെസ്ക്

Published on Nov 03, 2026, 06:55 PM | 1 min read

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ (DTU) അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാക്കലോഗ് ഒഴിവുകളും ഭിന്നശേഷി വിഭാഗക്കാർക്കായുള്ള പ്രത്യേക ഡ്രൈവും ഉൾപ്പെടെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലായി ആകെ 219 ഒഴിവുണ്ട്‌. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, അപ്ലൈഡ് ഫിസിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, കെമിക്കൽ എൻജിനിയറിങ്, മാനേജ്‌മെന്റ്, ഇക്കണോമിക്സ്, ഇംഗ്ലീഷ് ഉൾപ്പെടെയുള്ള 24 ഓളം വിഷയങ്ങളിലാണ് ഒഴിവുകൾ. ജനറൽ, ഒബിസി വിഭാഗങ്ങൾക്ക് 2000 രൂപയും ഇഡബ്ല്യുഎസ്‌, എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് 1000 രൂപയുമാണ് അപേക്ഷാഫീസ്. ഭിന്നശേഷിക്കാർക്ക് ഫീസ് ഇല്ല. www.dtu.ac.in വഴി അപേക്ഷിക്കണം. അവസാന തീയതി ഡിസംബർ ഏഴ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home