Deshabhimani

ബിഇഎല്ലിൽ 350 പ്രൊബേഷണറി എൻജിനിയർ

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) പ്രൊബേഷണറി എൻജിനിയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വെബ് ഡെസ്ക്

Published on Nov 03, 2026, 06:53 PM | 1 min read

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) പ്രൊബേഷണറി എൻജിനിയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലായി ആകെ 350 ഒഴിവുണ്ട്‌. ഇതിൽ 200 എണ്ണം പ്രൊബേഷണറി എൻജിനിയർ (ഇലക്ട്രോണിക്സ്) തസ്തികയിലും 150 എണ്ണം പ്രൊബേഷണറി എൻജിനിയർ (മെക്കാനിക്കൽ) തസ്തികയിലുമാണ്. യോഗ്യതയുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും അപേക്ഷിക്കാം. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഘാസിയാബാദ്, പുണെ ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ ബെൽ യൂണിറ്റുകളിലായിരിക്കും നിയമനം. കമ്പനിയുടെ ആവശ്യാനുസരണം രാജ്യത്ത് എവിടെ വേണമെങ്കിലും നിയമിക്കപ്പെടാം. അംഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള നാല്‌ വർഷത്തെ ബിഇ/ബിടെക്/ ബിഎസ്‌സി എൻജിനിയറിങ് ബിരുദമാണ് യോഗ്യത. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്ക് ഫസ്റ്റ് ക്ലാസ് വിജയവും എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് പാസ് ക്ലാസും ഉണ്ടായിരിക്കണം. പ്രായപരിധി: 25. നിയമാനുസൃത ഇളവ്‌ ലഭിക്കും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്‌. ഇതിൽ കമ്പ്യൂട്ടർ പരീക്ഷയ്ക്ക് 85 മാർക്കും അഭിമുഖത്തിന്‌ 15 മാർക്കുമാണ് വെയിറ്റേജ്. കേരളത്തിൽ എറണാകുളം, കോട്ടയം, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 1180 രൂപയാണ് അപേക്ഷാഫീസ്. എസ്‌സി, എസ്ടി, ഭിന്നശേഷിക്കാർ, മുൻ സൈനികർ എന്നിവർക്ക്‌ ഫീസില്ല. www.bel-india.in വഴി നവംബർ 18-നകം അപേക്ഷിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home