കെഎസ്‌സി തിരുവാതിര മത്സരം

അബുദാബി : കേരള സോഷ്യൽ സെന്റർ അബുദാബിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി തിരുവാതിര മത്സരം സംഘടിപ്പിപ്പിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. സെന്റർ പ്രസിഡന്റ് ടു കെ മനോജ് ഉദ്‌ഘാടനംചെയ്തു. ടീം നർത്തകി ഒന്നാം സ്ഥാനവും ടീം എആർ രണ്ടാം സ്ഥാനവും ശക്തി തിയറ്റേഴ്‌സ് അബൂദാബി മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് സെന്റർ മാനേജിങ് കമ്മിറ്റിയംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ-്‌തു. വിൻസ-്‌മേര ജ്വല്ലേഴ്സ് പ്രതിനിധി അരുൺ, സെന്റർ വൈസ് പ്രസിഡന്റ് രാകേഷ് മൈലപ്രത്ത്, കലാവിഭാഗം സെക്രട്ടറി ബാദുഷ, വനിതാവിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ, ബാലവേദി പ്രസിഡന്റ് നയനിക ശ്രീജിഷ്, എന്നിവർ പങ്കെടുത്തു.
കേരള സോഷ്യൽ സെന്റർ ഡിസംബർ നാലുമുതൽ ആറുവരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പ്രവേശന ടിക്കറ്റ് ടി കെ മനോജ് ശക്തി തിയേറ്റേഴ്സ് അബൂദാബി പ്രസിഡന്റ് വി പി കൃഷ്ണകുമാറിന് നൽകി പ്രകാശിപ്പിച്ചു. യുവകലാസാഹിതി പ്രതിനിധി ആർ ശങ്കർ, ഫ്രണ്ട്സ് ഐഡിഎംഎസ് പ്രസിഡന്റ് ഗഫൂർ എടപ്പാൾ എന്നിവർ പങ്കെടുത്തു. കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും അസിസ്റ്റന്റ് കലാവിഭാഗം സെക്രട്ടറി നിധിൻ കുമാർ നന്ദിയും പറഞ്ഞു.









0 comments