Deshabhimani

'വരൂ, നമുക്ക് സ്റ്റേഷൻ വരെ പോകാം': ജോലി വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടിയ പിടികിട്ടാപ്പുള്ളി പിടിയിൽ

Kerala Police Jeep
വെബ് ഡെസ്ക്

Published on Nov 03, 2026, 05:22 PM | 1 min read

തൃശൂർ: റെയിൽവേയിൽ ജോലി വാ​ഗ്ദാനം ചെയ്ത് കോടതികൾ തട്ടിയെടുത്ത് മുങ്ങി നടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. നെന്മണിക്കര പാലാഴി രഞ്ജിത്ത് (45) ആണ് അറസ്റ്റിലായത്. എസിപി ഓഫീസിനു മുന്നിലൂടെ രഞ്ജിത്ത് നടന്നുപോകുന്നതിനിടെ മുഖപരിചയം തോന്നിയ സീനിയർ സിപിഒ ഷിജു ജോർജ് അരികിലെത്തി പേരു ചോദിച്ചു. അപ്പോഴാണ് തങ്ങൾ അന്വേഷിച്ചു നടന്നിരുന്ന പിടികിട്ടാപ്പുള്ളിയാണ് കൺമുൻപിൽ നിൽക്കുന്നതെന്ന് മനസിലായത്. ശേഷം പ്രതിയോട് വളരെ ശാന്തമായി "വരൂ നമുക്കൊന്നു പൊലീസ് സ്റ്റേഷൻ വരെ പോകാം!" എന്ന് പറയുകയായിരുന്നു.


തുടർന്ന് ഈസറ്റ് പൊലീസിന്റെ സഹായത്തോടെ പ്രതിയെ സ്റ്റേഷനിലെത്തിക്കുകയും എരുമപ്പെട്ടി എസ്എച്ച്ഒ ആന്റോ ഫ്രാൻസിസും സംഘവുമെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു. മുൻപ് രഞ്ജിത്തിനെ തിരഞ്ഞ് ബം​ഗളൂരുവിലേയ്ക്ക് പോയ സംഘത്തിലെ അം​ഗമായിരുന്നു ഷിബു ജോർജ്. ആ ഓർമയിലാണ് ഷിബു പ്രതിയെ തിരിച്ചറിഞ്ഞത്. കുന്നംകുളം, ആളൂർ, കൊരട്ടി, പുത്തൻകുരിശ് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി ഒരു കോടിയോളം രൂപയുടെ തട്ടിപ്പുകേസിൽ പ്രതിയാണ് രഞ്ജിത്ത്.


പൊലീസ് തിരയുന്നതു മനസിലാക്കി ആദ്യം ബെംഗളൂരുവിലേക്കും, അവിടെനിന്ന് തമിഴ്നാട്ടിലേക്കും ഒടുവിൽ ഉത്തർപ്രദേശിലുമായി ഒളിവിൽ കഴിയുകയായിരുന്നു. അന്വേഷണം അയഞ്ഞുവെന്ന് കരുതി തിരിച്ചെത്തിയ പ്രതി വിളക്കെണ്ണ ബിസിനസുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പരാതിയുമായി എസിപി ഓഫിസിലെത്തിയപ്പോഴാണ് ട്രാഫിക് പൊലീസ് ഷിജു ജോർജിന്റെ പിടിയിലായത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home